|    Dec 9 Fri, 2016 10:55 pm
FLASH NEWS

കുത്തക കമ്പനികള്‍ സര്‍ക്കാരിനെ വിലയ്‌ക്കെടുക്കുന്നു: എസ്ഡിപിഐ

Published : 6th November 2016 | Posted By: SMR

കോഴിക്കോട്: ഇടുക്കി പെരുവന്താനം വില്ലേജിലെ 6500 ഏക്കര്‍ കുപ്പക്കയം എസ്‌റ്റേറ്റ് ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ടിആര്‍ ആന്‍ഡ് ടി കമ്പനി സമര്‍പ്പിച്ച കേസില്‍ ഹാജരാകാതിരുന്ന അഡീഷണല്‍ എജിയുടെ നടപടി സര്‍ക്കാരിനെ കുത്തക കമ്പനികള്‍ വിലക്കെടുക്കുന്നു എന്നതിന്റെ തെളിവാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍. ഹാരിസണ്‍ മലയാളം പ്ലാന്‍ന്റേഷന്‍ അടക്കമുള്ള കുത്തക ഭൂവുടമകളും ഭരണമുന്നണിയിലെ പ്രധാന കക്ഷികളായ സിപിഎം, സിപിഐ എന്നീ പാര്‍ട്ടികളുടെ ഉന്നത നേതാക്കളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് ഉദാഹരണമാണിത്.ഭൂമി ഏറ്റെടുക്കാനുള്ള റവന്യൂവകുപ്പ് സ്‌പെഷ്യല്‍ ഓഫിസര്‍ രാജമാണിക്യത്തിന്റെ നടപടി ചോദ്യം ചെയ്താണ് ടിആര്‍ ആന്‍ഡ് ടി കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. കോടതി കേസ് പരിഗണിക്കുന്നതിനു മുന്നോടിയായി സ്‌പെഷ്യല്‍ ഓഫിസര്‍ രാജമാണിക്യം ടിആര്‍ ആന്‍ഡ് ടി കമ്പനിയുടെ അനധികൃത ഭൂമി ഇടപാട് സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും അഡീഷണല്‍ എജി രഞ്ജിത്ത് തമ്പാനു സമര്‍പ്പിച്ചിരുന്നു. ഐജി ശ്രീജിത്ത് കമ്പനിയെ പറ്റി നടത്തിയ അന്വേഷണ റിപോര്‍ട്ടും അഡീഷണല്‍ എജി യുടെ പക്കല്‍ ഉണ്ടായിരുന്നു. ഇതെല്ലാം സര്‍ക്കാരിന് അനുകൂലമായ വിധിക്ക് കാരണമാകുമെന്നിരിക്കെയാണ് അഡീഷണല്‍ എജി കേസില്‍ ഹാജരാകാതിരുന്നത്.കേസില്‍ സര്‍ക്കാര്‍ വിജയിച്ചിരുന്നുവെങ്കില്‍ ഹാരിസണ്‍ കേസുകള്‍ക്കും ഈ വിധി ബാധകമായിരുന്നു. എന്നാല്‍, ഹാരിസണ്‍ അടക്കമുള്ള ഭൂമാഫിയകളെ സഹായിക്കാന്‍ സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണുണ്ടായത്. ഒരു തുണ്ട് ഭൂമി പോലുമില്ലാതെ ലക്ഷകണക്കിന് ഭൂരഹിതര്‍ സംസ്ഥാനത്തുള്ളപ്പോഴാണ് മനപൂര്‍വ്വം കോടതിയില്‍ ഹാജരാകാതെ ടിആര്‍ ആന്‍ഡ് ടി കമ്പനിയെ സഹായിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്്. കുത്തക ഭൂമാഫിയകള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരുമെന്നും പി കെ ഉസ്മാന്‍ മുന്നറിയിപ്പ് നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day