|    Dec 5 Mon, 2016 3:58 pm
FLASH NEWS

കുത്തകകളുടെ കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം നല്‍കി: വി ഡി സതീശന്‍

Published : 2nd December 2016 | Posted By: SMR

ചങ്ങനാശ്ശേരി: ബിജെപി നേതാക്കന്‍മാരുടെയും അനുഭാവികളായ കുത്തക മുതലാളിമാരുടെയും കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം നല്‍കിയ ശേഷമാണ് മോദി നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം നടത്തിയതെന്ന് കെപിസിസി ഉപാധ്യക്ഷന്‍ വി ഡി സതീശന്‍ എംഎല്‍എ. ഇന്ത്യയിലെ 80 ശതമാനം കള്ളപ്പണവും വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുകയാണെന്ന പ്രചാരണം നടത്തിയ നരേന്ദ്രമോദി ഇന്ത്യയില്‍ നോട്ടുപിന്‍വലിക്കലിലൂടെ വിദേശ ബാങ്കിലെ കള്ളപ്പണം എങ്ങനെ പിടിക്കുമെന്ന് അദ്ദേഹം ചോദിച്ചു. യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ പി എം മോഹനന്‍പിള്ള അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ.ടോമി കല്ലാനി, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഡ്വ. ജോസി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെപിസിസി സെക്രട്ടറി നാട്ടകം സുരേഷ്, മുനിസിപ്പല്‍ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍, ഡോ. അജീസ് ബെന്‍ മാത്യൂസ്, പി എന്‍ നൗഷാദ്, രാജീവ് മേച്ചേരി, പ്രഫ. വി എന്‍ നാരായണപിള്ള, സാബു മുല്ലശ്ശേരി, കെ എന്‍ മുഹമ്മദ് സിയ, പി എച്ച് ഷാജഹാന്‍, ബാബു കുട്ടന്‍ചിറ, ആന്റണി കുന്നുംപുറം, വര്‍ഗീസ് ടി എബ്രഹാം, ടിഎം ജോര്‍ജ്, എ എം ഷെരീഫ്, റിജു ഇബ്രാഹിം, പി എം ഷെഫീക്, ലിനു ജോബ്, സജി കൊഴുപ്പക്കളം സംസാരിച്ചു.േ

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day