|    Dec 3 Sat, 2016 9:05 pm
FLASH NEWS

കുതിരാനില്‍ തുരങ്കത്തിലേക്കുള്ള വാഹനയാത്ര പീച്ചി ജലസംഭരണിക്കു മുകളിലൂടെയാവും

Published : 16th November 2016 | Posted By: SMR

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിര്‍മാണം പൂര്‍ത്തിയായാല്‍ കുതിരാനില്‍ തുരങ്കത്തിലേക്കുള്ള വാഹനയാത്ര പീച്ചി ജലസംഭരണിക്കു മുകളിലൂടെയാവും. 340 മീറ്റര്‍ നീളംവരുന്ന രണ്ടുപാലങ്ങളുടെ പണിയാണ് ജലസംഭരണിക്കു മുകളിലൂടെ ഇപ്പോള്‍ പുരോഗമിക്കുന്നത്. പീച്ചിഡാമില്‍ വെള്ളംനിറഞ്ഞ് പിന്നേയും വൃഷ്ടി പ്രദേശങ്ങളില്‍ നിന്നു ഒഴുകിയെത്തുന്ന അധികജലം കുതിരാന്‍ ഇരുമ്പുപാലം ഭാഗത്താണ് സ്റ്റോര്‍ ചെയ്യുക. ഈ വര്‍ഷം മഴക്കുറവായതിനാല്‍ ഇവിടേക്കുള്ള നീരൊഴുക്ക് കുറവാണ്. തുലാമഴ കിട്ടിയാല്‍ ഇവിടെ ജലനിരപ്പ് ഉയരും. കൊമ്പഴയില്‍നിന്നു പതിനഞ്ച് അടി വീതിയുള്ള രണ്ടു ഡസനോളം ഭീമന്‍ പില്ലറുകള്‍ നിര്‍മിച്ചാണ് മൂന്നുവരി പാതകളുള്ള ഓരോപാലവും നിര്‍മിക്കുന്നത്. ഇടതു ഭാഗത്തെ പാലം കടന്ന് ഇതേ ഭാഗത്തുള്ള ആദ്യതുരങ്കം വഴിയാണ് പാലക്കാടു നിന്നുള്ള വാഹനങ്ങള്‍ തൃശൂര്‍ ഭാഗത്തേക്ക് പ്രവേശിക്കുക. വാഹനങ്ങള്‍ തൃശൂര്‍ വിട്ട് പാലക്കാട് ഭാഗത്തേക്കും തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളിലേക്കും പോവുക വലതുഭാഗത്തെ രണ്ടാമത്തെ തുരങ്കം കടന്ന് ഇതേദിശയിലുള്ള പാലത്തിലൂടെയാവു ം. പാലംപണികളെല്ലാം കഴിഞ്ഞ് ഇവിടത്തെ കല്ലും മണ്ണും മാറ്റിയാല്‍ വെള്ളം നിറഞ്ഞ സംഭരണിക്കു മുകളിലൂടെയുള്ള യാത്രയും തുരങ്കസഞ്ചാരവും ഏറെ മനോഹരമാവും. സംസ്ഥാനത്തെ തന്നെ ആദ്യത്തെ ഇരട്ടക്കുഴല്‍ തുരങ്കവും ആറുവരിപ്പാതയുമാണിത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day