|    Dec 8 Thu, 2016 11:29 am
Home   >  Sports  >  Others  >  

കുട്ടിക്കളിക്കാര്‍ക്കൊപ്പം സചിന്റെ ശിശുദിനം

Published : 15th November 2016 | Posted By: SMR

മുംബൈ:ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സചി ന്‍ ടെണ്ടുല്‍ക്കര്‍ ശിശുദിനം കുട്ടികള്‍ക്കൊപ്പം വ്യത്യസ്തമായി ആഘോഷിച്ചു. കുട്ടികള്‍ക്കൊപ്പം തെരുവില്‍ ക്രിക്കറ്റ് കളിച്ചാണ് സചിന്‍ ശിശുദിനം ആഘോഷിച്ചത്. മേക്ക് എ വിഷ് ഇന്ത്യ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു സചിന്റെ കുട്ടികളോടൊത്തുള്ള ആഘോഷം. കുട്ടികളുടെ നന്‍മ നിറഞ്ഞ പുഞ്ചിരിയേക്കാള്‍ മഹത്തരമായ അനുഭൂതി വേറെയില്ലെന്ന അടിക്കുറുപ്പോടെയാണ് ശിശുദിനത്തിന്റെ ആശംസ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ക്രിക്കറ്റ് ജീവിതത്തില്‍ റെക്കോഡുകളുടെ തോഴനായ സചിന്‍ 100 സെഞ്ച്വറികള്‍ തന്റെ നേട്ടങ്ങളോടൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. ക്രിക്കറ്റിലെ ദൈവം എന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന സചിന്റെ ആഘോഷം മുംബൈയിലെ കുട്ടികള്‍ക്ക് ശിശുദിനത്തില്‍ പ്രതീക്ഷിക്കാത്ത സമ്മാനമായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day