|    Dec 4 Sun, 2016 7:43 pm

കുട്ടിക്കടത്ത്: നഴ്‌സിങ് ഹോം ഉടമ അറസ്റ്റില്‍

Published : 25th November 2016 | Posted By: SMR

കൊല്‍ക്കത്ത: നവജാത ശിശുക്കളെ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും കടത്തുന്ന സംഘത്തിലെ അംഗമായ നഴ്‌സിങ്‌ഹോം ഉടമയെ സിഐഡി അറസ്റ്റ് ചെയ്തു. ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ ബദൂരിയയില്‍ നഴ്‌സിങ്‌ഹോം നടത്തുന്ന പാര്‍ഥ ചാറ്റര്‍ജിയാണ് അറസ്റ്റിലായത്.  രഹസ്യവിവരം ലഭിച്ചതനുസരിച്ച് തിങ്കളാഴ്ച നഴ്‌സിങ് ഹോം റെയ്ഡ് ചെയ്ത സിഐഡി സംഘം എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. നവജാത ശിശുക്കളെ കാര്‍ഡ് ബോര്‍ഡ് പെട്ടികളിലടച്ചാണ് അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കുമയക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day