|    Dec 4 Sun, 2016 3:46 pm

കുട്ടികളെ റാഞ്ചല്‍ ശ്രമം; ആശങ്കയോടെ രക്ഷിതാക്കള്‍

Published : 19th November 2016 | Posted By: SMR

പെരിന്തല്‍മണ്ണ: കുട്ടികളെ തട്ടിക്കൊണ്ടുപോവല്‍ ശ്രമം തുടരുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ ആശങ്കയില്‍. ഇന്നലെ പെരിന്തല്‍മണ്ണ കട്ടുപ്പാറയിലും തട്ടിക്കൊണ്ടുപോവാന്‍ ശ്രമം നടന്നു. ഉച്ചയ്ക്കാണ് സംഭവം. തങ്ങളെ വെളുത്ത ഒരു കാറില്‍ വലിച്ചു കയറ്റാന്‍ ശ്രമിച്ചുവെന്നും കാറില്‍ മൂന്നു പേര്‍ ഉണ്ടായിരുന്നുവെന്നും കുട്ടികള്‍ പറഞ്ഞു. സംഭവം അറിഞ്ഞ് രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളില്‍ തടിച്ചു കൂടി. പോലിസ് സ്ഥലത്തെത്തി കുട്ടികളില്‍നിന്ന് മൊഴിയെടുത്തു. ജില്ലയില്‍ മാസങ്ങളായി സമാന സംഭവങ്ങള്‍ പ്രചരിക്കുന്നുണ്ട്. സ്ഥലങ്ങള്‍ വ്യത്യസ്തമാണെങ്കിലും സംഭവം ഏകദേശം എല്ലാം ഒരു പോലെയാണ്. എന്നാല്‍, കുറച്ചു സ്ഥലങ്ങളില്‍ മാത്രമേ പരാതി പോലിസില്‍ എത്തിയിട്ടുള്ളൂ. അതേസമയം, സമൂഹ മാധ്യമത്തില്‍ ഇത്തരത്തില്‍ വ്യാജ വാര്‍ത്തകളും പ്രചരിക്കുന്നതായി പോലിസ് പറഞ്ഞു. പല സ്‌കൂളുകള്‍ക്കു സമീപവും സമാനമായ സംഭവം അരങ്ങേറിയതായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവരം ലഭിക്കുമ്പോള്‍ പോലിസ് ഓടിയെത്താറുണ്ടെങ്കിലും പിന്നീടാണ് വ്യാജ വാര്‍ത്തയായിരുന്നുവെന്ന് വ്യക്തമാവുന്നത്. സംഭവങ്ങളുടെ യാഥാര്‍ഥ്യം വ്യക്തമാവാത്തത് രക്ഷിതാക്കളുടെ ആശങ്ക ഏറ്റിയിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് കട്ടുപ്പാറ യുപി സ്‌കൂളിലെ അഞ്ചിലും ആറിലും പഠിക്കുന്ന ആണ്‍കുട്ടിയെയും രണ്ട് പെണ്‍കുട്ടികളെയുമാണ് കാറിലെത്തിയ സംഘം കടത്തി കൊണ്ടുപോവാന്‍ ശ്രമിച്ചത്. സംഭവത്തില്‍ നാട്ടുകാരുടെ പരാതിയില്‍ പോലിസ് കുട്ടികളില്‍നിന്ന് മൊഴി രേഖപെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിദ്യാര്‍ഥികള്‍ പറയുന്നത് ഇങ്ങനെ, വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് റോഡ് വിജനമായിരുന്നു. വിദ്യാര്‍ഥികള്‍ തൊട്ടടുത്തുള്ള കടയില്‍ പോയി വരുന്നതിനിടെ വെളുത്ത നിറത്തിലുള്ള ഒരു കാറ് ഇവര്‍ക്കരികില്‍വന്ന് മുവരെയും കൈപിടിച്ച് കാറിലേക്ക് വലിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ ഒച്ചവച്ച് കുതറിയതോടെ കാറിലെത്തിയ സംഘം രക്ഷപ്പെട്ടു. രണ്ട് കാറിലായി പുരുഷന്‍മാരും സ്ത്രീയും ഒരു കുട്ടിയും ഉണ്ടായിരുന്നതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവം അറിഞ്ഞ് നാട്ടുകാര്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധിച്ചെങ്കിലും സംഘത്തെ കണ്ടെത്താനായിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day