|    Dec 3 Sat, 2016 9:08 pm
FLASH NEWS

കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ ശ്രമങ്ങള്‍ വ്യാപകം

Published : 24th November 2016 | Posted By: SMR

മട്ടാഞ്ചേരി: കുട്ടികളെ തട്ടിക്കൊണ്ടുപോവാനുള്ള ശ്രമങ്ങള്‍ വ്യാപകമാവുകയും അത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തതോടെ ജനങ്ങള്‍ ഏറെ ആശങ്കയിലാണ്. ഇന്നലെ രാവിലെ 7.30ന് ചിത്ത്പറമ്പില്‍നിന്ന് മാഹിന്റെ ആറ് വയസ്സുള്ള ജസിറ എന്ന ആമിനുവിനെയാണ് തട്ടിക്കൊണ്ടുപോവാന്‍ ശ്രമം നടന്നത്. ഇതേതുടര്‍ന്നാണ് ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ചത്. ഒച്ചവച്ചതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചതായും കൈയില്‍ ചരട് ധരിച്ച കറുത്ത നിറമുള്ളയാളാണ് പിടിച്ചുവലിച്ചതെന്ന് കുട്ടി പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ബലമായി പിടിച്ചുവലിച്ചതിന്റെ പാടുകള്‍ കുട്ടിയുടെ കൈയിലുണ്ട്. രണ്ടുദിവസം മുമ്പ് ഫോര്‍ട്ട്‌കൊച്ചി കല്‍വത്തിയിലും പള്ളുരുത്തി തങ്ങള്‍ നഗറിലും സമാനമായ സംഭവമുണ്ടായതായി പോലിസ് പറയുന്നു. കല്‍വത്തിയില്‍വച്ച് സൈക്കിളില്‍ വരികയായിരിന്ന കുട്ടിയുടെ ബാഗില്‍ ബൈക്കില്‍ വന്നയാള്‍ പിടിച്ച് വലിച്ചിരിന്നു. താഴെ വീണ കുട്ടി സൈക്കിളുമായി ഓടി. ഈ സമയം ബൈക്കും വെള്ള മാരുതി വാനും പുറകെവന്നതായി കുട്ടി പറഞ്ഞു. തങ്ങള്‍ നഗറില്‍ വീടിന്റെ ഗെയിറ്റിനകത്തുനിന്നാണ് കുട്ടിയെ പിടിച്ചുവലിച്ചത്. എന്നാല്‍ ഒച്ചവച്ചതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരിന്നു. പള്ളുരുത്തി കച്ചേരിപ്പടിയിലും കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം നടന്നു. രണ്ടാഴ്ചകള്‍ക്ക് മുമ്പ് ചിത്ത്പറമ്പില്‍നിന്ന് പതിനൊന്ന് വയസ്സുകാരനെ പിടിച്ചുവലിച്ച് വാഹനത്തില്‍ കയറ്റാന്‍ ശ്രമം നടന്നിരിന്നു. സിറ്റി റേഷനിങ് ഓഫിസിന് മുന്നില്‍ താമസിക്കുന്ന ഷൗക്കത്തിന്റെ മകനെയാണ് തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്. സമീപത്തെ പള്ളിയില്‍ നമസ്‌കരിക്കാന്‍ പോവുന്നതിനിടെയാണ് ശ്രമം. പോലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day