|    Dec 11 Sun, 2016 7:14 pm
FLASH NEWS

കുട്ടികളെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമമെന്ന്; രണ്ട് നാനോ കാറുകള്‍ പിടികൂടി

Published : 24th November 2016 | Posted By: SMR

കാസര്‍കോട്: കുട്ടികളെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമമെന്നു പരാതി. അന്വേഷണത്തിന്റെ ഭാഗമായി രണ്ടുനാനോ കാറുകള്‍ പോലിസ് കസ്റ്റഡിയിലെടുത്തു.കാസര്‍കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ഥിയെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മഞ്ഞ നിറത്തിലുള്ള നാനോ കാറില്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാണ് ആദ്യത്തെ പരാതി. ഇതു സംബന്ധിച്ച് പോലിസ് നടത്തിയ അന്വേഷണത്തിനിടയില്‍ കാര്‍ വര്‍ക്കുഷോപ്പില്‍ കയറ്റിവച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെക്കുറിച്ച് ജില്ലാ പോലിസ് ചീഫിന്റെ നിയന്ത്രണത്തിലുള്ള സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു. പോലിസ് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പെര്‍ള ചെക്ക് പോസ്റ്റില്‍ വച്ചു മറ്റൊരു നാനോ കാര്‍ കസ്റ്റഡിയിലെടുത്തു. കളനാട്ടെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയെ നാനോ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചതായും പരാതിയുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക