|    Dec 4 Sun, 2016 11:55 pm
FLASH NEWS

കുട്ടികളെ കൊണ്ടുവന്ന സംഭവം: രണ്ട് കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തു

Published : 26th October 2016 | Posted By: SMR

കൊച്ചി: മതിയായ രേഖകള്‍ ഇല്ലാതെ കുട്ടികളെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്ന സംഭവത്തില്‍ സിബിഐ രണ്ട് കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തു.
നെട്ടൂരിലെ ഖദീജത്തുല്‍ ഖുബ്‌റ ഓര്‍ഫനേജിലേക്ക് കുട്ടികളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രണ്ടു കേസുകളിലായി എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. 2015 മെയ് 20നാണ് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് ഓര്‍ഫനേജിലേക്കെത്തിച്ച പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പോലിസ് കണ്ടെത്തിയത്.
ബിഹാര്‍, ദല്‍ഹി, ഹരിയാന, രാജസ്ഥന്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍നിന്നുള്ള 29ഓളം കുട്ടികളെയാണ് കണ്ടെത്തിയത്.  ജാര്‍ഖണ്ഡില്‍നിന്നുള്ള ഒമ്പത് കുട്ടികളുമായി വന്ന മുഹമ്മദ് മുനവ്വറിനെയും കായംകുളം റെയില്‍വേ സ്‌റ്റേഷനില്‍വച്ച് പോലിസ് കണ്ടെത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day