|    Dec 11 Sun, 2016 3:50 am

കുട്ടികളുടെ സര്‍ഗശേഷി വളര്‍ത്താന്‍ നല്ല ഗുരുക്കന്മാര്‍ വേണം: സി രാധാകൃഷ്ണന്‍

Published : 25th November 2016 | Posted By: SMR

കോട്ടയം: ഏതു തരത്തിലുള്ള വിദ്യയും സ്വാംശീകരിക്കാനുള്ള കഴിവ് കുട്ടികള്‍ക്കുണ്ടെന്നും അതിനു വേണ്ട സാഹചര്യമൊരുക്കാന്‍ കഴിവുറ്റ നല്ല ഗുരുക്കന്മാരെയാണ് നമുക്ക് ഇന്നാവശ്യമെന്നുംസാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മാതൃഭാഷ പഠിക്കാതെ മറ്റു ഭാഷകള്‍ പഠിച്ചെടുക്കാന്‍ കഴിയില്ല. സ്വന്തം വേരുകള്‍ മറന്ന് ഉയരങ്ങളിലേക്ക് പടര്‍ന്നു കയറാന്‍ സാധിക്കില്ല. ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചു നടന്ന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഡോ. കുര്യാസ് കുമ്പളക്കുഴി, ഡോ. പോള്‍ മണലില്‍, മണ്ണടി ഹരി  സംസാരിച്ചു.രാവിലെ മാധ്യമ സംവാദം ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ഉച്ചയ്ക്കുശേഷം ദര്‍ശന ഓട്ടോ ജീവകാരുണ്യ സഹായനിധി വിതരണം ജോഷി ഫിലിപ്പ് നിര്‍വഹിച്ചു. ഫാ. തോമസ് പുതുശ്ശേരി സിഎംഐ അധ്യക്ഷത വഹിച്ചു. ആര്‍ടിഒ കെ പ്രേമാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിവൈഎസ്പി ഗിരീഷ് പി സാരഥി സഹായനിധി വിതരണം ചെയ്തു. ഫാ. ജസ്റ്റിന്‍ കാളിയാനിയില്‍ സിഎം.ഐ,കെ എസ് സജിമോന്‍,  അജയ കുമാര്‍  സംസാരിച്ചു. എഴുത്തും വായനയും പരിപാടിയില്‍ ഇ കെ ഷീബയുടെ കനലെഴുത്ത് ചര്‍ച്ച ചെയ്യപ്പെട്ടു. ഡോ. കെ എം വേണുഗോപാല്‍ മോഡറേറ്ററായി.ഇന്ന് രാവിലെ 10 ന് വാര്‍ദ്ധക്യം എങ്ങനെ ആസ്വാദകരമാക്കാം എന്ന വിഷയത്തില്‍ സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്‍ സെമിനാര്‍ എം ജി യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍, ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി ഏബ്രഹാം അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് കെ രാധാകൃഷ്ണണ്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും.  ഉച്ചകഴിഞ്ഞു രണ്ടിന് പ്രൊജക്ട് വിഷന്റെ നേത്രദാനത്തെക്കുറിച്ചുള്ള പരിപാടി. ഡോ. തോമസ് സഖറിയ അധ്യക്ഷത വഹിക്കും. റവ. ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി മുഖ്യ പ്രഭാഷണം നടത്തും. എഴുത്തും വായനയും പരിപാടിയില്‍ കൂ എന്ന പുസ്തകത്തെപ്പറ്റി ചര്‍ച്ചയില്‍ ലാസര്‍ ഷൈന്‍, ഡോ. മുഞ്ഞനാട് പത്മകുമാര്‍ എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ചിന് ചലച്ചിത്രസംവാദത്തില്‍ പ്രേം പ്രകാശ്, ജോഷി മാത്യു, ജോസ് തോമസ്, പി ആര്‍ ഹരിലാല്‍, ബോബി,സഞ്ജയ്, പ്രദീപ് നായര്‍, പ്രൊഫ. ജോസഫ് മാത്യു പാല, തേക്കിന്‍കാട് ജോസഫ്  പങ്കെടുക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക