|    Dec 5 Mon, 2016 7:58 pm
FLASH NEWS

കുട്ടികളില്‍ ലഹരി പകരാന്‍ കബാലി മിഠായിയും

Published : 24th October 2016 | Posted By: SMR

പൊന്നാനി: കുട്ടികള്‍ക്ക് ലഹരി പകരാന്‍ കബാലി മിഠായികള്‍.സ്‌കൂളുകള്‍ക്കടുത്തുള്ള കടകളിലാണ് ഇത്തരം ലഹരി മിഠായികള്‍ സജീവമായിട്ടുള്ളത്. വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞ ഇത്തരം മിഠായികളുടെ ആരാധകരാണ് കുട്ടികളെന്ന് പോലിസ് പറയുന്നു. ജില്ലയുടെ വിവിധയിടങ്ങളില്‍ ഇത്തരം മിഠായികള്‍ വില്‍പന നടത്തുന്നുണ്ട്. കോഴിക്കോട് പാളയത്തു നിന്നാണ് ഇത്തരം മിഠായികള്‍ വിപണിയില്‍ എത്തുന്നത്.കഴിഞ്ഞ ദിവസം പാളയത്തെ മൊത്തവിതരണക്കാരില്‍ നിന്ന് രണ്ടായിരത്തിലധികം മിഠായികള്‍ പോലിസ് പിടിച്ചെടുത്തിരുന്നു. മലപ്പുറം ജില്ലയിലേക്ക് കൊണ്ടു പോകാനിരുന്നതായിരുന്നു ഇവ. കഴിക്കുമ്പോള്‍ മധുരമാണെങ്കിലും പാന്‍പരാഗിന്റെ ചുവയാണ് അനുഭവപ്പെടുന്നത്. ഒരു രൂപ നിരക്കിലാണ് വില്‍പന. കുട്ടികളെ ലക്ഷ്യമിട്ടാണ് വില്‍പന കൂടുതലായി നടക്കുന്നത്. ലഹരി പകരുന്ന മൗത്ത് സ്‌പ്രേകളും ജില്ലയുടെ പല ഭാഗങ്ങളിലും വ്യാപകമായിട്ടുണ്ട്. വിവിധ രുചികളിലുള്ള സ്‌പ്രേകള്‍ കുട്ടികളിലേക്കു കൂടുതലായി എത്തുന്നുണ്ട്. ഉപയോഗിച്ച് കഴിഞ്ഞാല്‍ വീണ്ടും വാങ്ങാന്‍ പ്രേരിപ്പിക്കുന്നവയാണിവ. കുട്ടികളില്‍ പുകയില ഉപയോഗം വര്‍ധിച്ചിട്ടും മിക്ക വിദ്യാലയങ്ങളിലും പുകയില നിയന്ത്രണ പരിപാടികള്‍ പ്രഹസനമാണ്.ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള പുകയില നിയന്ത്രണ പരിപാടികള്‍ തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ മാത്രമാണ് ശക്തമാക്കിയിട്ടുള്ളത്. അതു തന്നെ പേരിനു മാത്രമാണ്.ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പോലിസ്, എക്‌സൈസ്, സാമൂഹികനീതി വകുപ്പ്, ജില്ലാ ലിഗല്‍ സര്‍വീസ് സൊസൈറ്റി എന്നിവരടങ്ങുന്ന സംഘമാണു സ്‌കൂളുകളില്‍ പരിശോധന നടത്തേണ്ടത്. എന്നാല്‍ ഇതെല്ലാം കടലാസിലൊതുങ്ങുകയാണ്.വിദ്യാലയങ്ങളില്‍ പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തി കൗണ്‍സിലിങ്ങ് നല്‍കുക, ചികില്‍സ ആവശ്യമുള്ളവര്‍ക്ക് അത് നല്‍കുക, മറ്റു വകുപ്പുകളുടെ സഹകരണത്തോടെ വിദ്യാലയ പരിസരങ്ങളില്‍ പുകയില ഉല്‍പന്നങ്ങള്‍ എത്തിക്കുന്ന എജന്റുമാരെ പിടികൂടുക എന്നി പദ്ധതികളാണുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day