|    Dec 11 Sun, 2016 1:28 pm
FLASH NEWS

കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി

Published : 25th October 2016 | Posted By: G.A.G

ducks

ആലപ്പുഴ: കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗം പടരാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കെ.രാജു പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച യോഗം വിളിച്ചിട്ടുണ്ട്.
നീലംപേരൂര്‍, തകഴി, രാമങ്കരി എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് പക്ഷിപ്പനി പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് ലക്ഷക്കണക്കിന് പക്ഷികളെ കൊന്നൊടുക്കിയിരുന്നു. ഇത്തവണ പ്രത്യക്ഷപ്പെട്ടത് മനുഷ്യരിലേക്ക് പകരുന്ന ഇനം പക്ഷിപ്പനിയല്ലെന്നതിനാല്‍ കാര്യമായി ആശങ്കപ്പെടേണ്ടതില്ലെന്നാണ് സൂചനകള്‍. എങ്കിലും കൂടുതല്‍ പക്ഷികളിലേക്ക് പകരാതിരിക്കാന്‍ കൂട്ടക്കൊല ആവര്‍ത്തിക്കേണ്ടി വരുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തില്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ രാജു ഇന്നലെ അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായ റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്്. പക്ഷികളില്‍ അസാധാരണ മരണനിരക്ക് ശ്രദ്ധയില്‍പെട്ടാല്‍ ഉടനെ മൃഗാശുപത്രിയില്‍ ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചിരുന്നു . ഇതു സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഇന്നലെ അടിയന്തര യോഗം ചേര്‍ന്നു. മന്ത്രിമാരായ കെ രാജു, വി എസ് സുനില്‍ കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. മൃഗസംരക്ഷണ വകുപ്പിന്റെ പതിവുനിരീക്ഷണത്തില്‍ ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തില്‍ താറാവുകളില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇന്ന് ആലപ്പുഴ കലക്ടറേറ്റില്‍ കോഴിതാറാവ് കര്‍ഷകരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക