|    Dec 8 Thu, 2016 9:35 pm
FLASH NEWS

കുടുക്കിലായത് ബാങ്ക് അക്കൗണ്ടില്ലാത്തവര്‍

Published : 12th November 2016 | Posted By: SMR

കാസര്‍കോട്: അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ അസാധുവാക്കിയത് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍. കര്‍ഷകരും കര്‍ഷകതൊഴിലാളികളും വയോധികരും ഉള്‍പ്പെടെയുള്ള ചെറിയ ഒരു വിഭാഗം ഒരു ബാങ്കിലും അക്കൗണ്ടില്ലാത്തവരായി ജില്ലയിലുണ്ട്. കൃഷിയില്‍ നിന്നും തൊഴിലില്‍ നിന്നും ലഭിക്കുന്ന വരുമാനം പണമാക്കി സൂക്ഷിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. പെന്‍ഷന്‍ പട്ടികയിലൊന്നും ഇടം നേടാത്തതിനാല്‍ ഇവര്‍ ഒരിക്കല്‍ പോലും ബാങ്കുകളിലോ പോസ്റ്റ് ഓഫിസുകളിലോ പോയിട്ടുണ്ടാവില്ല. ബാങ്ക് ഇടപാട് തങ്ങള്‍ക്കൊരിക്കലും ബാധകമാവില്ലെന്നാണ് ഇവര്‍ കരുതിയിരുന്നത്. ജില്ലയിലെ മലയോരപ്രദേശങ്ങളിലും അതിര്‍ത്തിഗ്രാമങ്ങളിലും അക്കൗണ്ടില്ലാത്ത നിരവധി കുടുംബങ്ങളുണ്ട്. തങ്ങളുടെ ആവശ്യത്തിന് പണമായി സൂക്ഷിച്ച സമ്പാദ്യം ഉപയോഗിക്കുകയും ബാക്കി തുക ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്ന ഇവരെ സര്‍ക്കാരിന്റെ തീരുമാനം വെട്ടിലാക്കിയിരിക്കുകയാണ്. ഒരു ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെ പണമായി സൂക്ഷിക്കുന്ന ആളുകള്‍ ഇവിടെയുണ്ട്. പലരും എങ്ങനെ ബാങ്ക് അക്കൗണ്ട് തുടങ്ങുമെന്നറിയാതെ വട്ടംകറങ്ങുകയാണ്. തങ്ങളുടെ സമ്പാദ്യത്തെക്കുറിച്ച് ഇതുവരെ ബന്ധുക്കളോടെ സുഹൃത്തുക്കളോടോ പറയാത്തവര്‍ ഇപ്പോള്‍ സമ്പാദ്യം വെളിപ്പെടുത്തിത്തുടങ്ങി. ഒറ്റപ്പെട്ടു താമസിക്കുന്ന ഇത്തരക്കാര്‍ തങ്ങളുടെ അസാധുവായ പണം എങ്ങനെ മൂല്യമുള്ളതാക്കി ഉപയോഗിക്കുമെന്നറിയാതെ ഓടി നടക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day