|    Dec 3 Sat, 2016 1:30 am
FLASH NEWS
Home   >  Pravasi  >  Gulf  >  

കുടുംബ പ്രശ്‌നം: യുവാവ് ജനനേന്ദ്രിയം സ്വയം മുറിച്ച് മാറ്റി, പോലിസ് കേസെടുത്തു

Published : 26th October 2016 | Posted By: G.A.G

penis-cutting

ഷാര്‍ജ: കുടുംബാംഗങ്ങളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ ഏഷ്യന്‍ യുവാവ് തന്റെ ലൈംഗികവയവം മുറിച്ച് മാറ്റി. കുടുംബാംഗങ്ങള്‍ വീണ്ടും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് യുവാവ് ഈ കടുംകൈ ചെയ്തത്. മുറിച്ച് മാറ്റിയ അവയവുമായി സഹോദരങ്ങള്‍ യുവാവിനെ ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മൂന്ന് മണിക്കൂര്‍ കൊണ്ട് മുറിച്ച് മാറ്റിയ അവയവം വിജയകരമായി തുന്നിച്ചേര്‍ത്തതായി ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. യൂനുസ് അല്‍ ശംസി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമാണന്നും മാനസിക രോഗത്തിന് അടിമപ്പെട്ടവരാണ് ഇത്തരം ക്രുരകൃത്യങ്ങള്‍ ചെയ്യാറുള്ളതെന്നും ഡോക്ടര്‍ വ്യക്തമാക്കി. ശസ്ത്രക്രിയ നിരസിച്ച യുവാവിനെ നിരന്തരം ബോധവല്‍ക്കരണം നടത്തിയാണ് ഡോക്ടര്‍മാര്‍ സര്‍ജറി പൂര്‍ത്തീകരിച്ചത്. ഷാര്‍ജ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 785 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day