|    Dec 6 Tue, 2016 9:26 pm
FLASH NEWS

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആധാരം രജിസ്‌ട്രേഷന്‍ ഫീസ് കുറച്ചു

Published : 2nd December 2016 | Posted By: SMR

കരുന്നാട്ട് ശശി

കാവനാട്: കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആധാരങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസും കുറച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം ധനനിശ്ചയം, കൂട്ടാവകാശഒഴിവു കുറി എന്നീ ആധാരങ്ങള്‍ക്ക് സ്റ്റാംപ് ഡ്യൂട്ടി ഒരു ശതമാനം വീതം വരുന്ന തുകയില്‍ പരമാവധി 1000 രൂപാ മുദ്രപത്രവും ആധാരങ്ങളില്‍ കാണിച്ചിട്ടുള്ള തുകയ്ക്ക് ഒരു ശതമാനം രജിസ്‌ട്രേഷന്‍ ഫീസും മതിയായിരുന്നു. ഈ രജിസ്‌ട്രേഷന്‍ ഫീസിലും പരമാവധി 25,000 രൂപാ മതിയെന്ന് നിജപ്പെടുത്തിയിരുന്നു. എന്നാല്‍ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ആധാരത്തില്‍ കാണിച്ചിട്ടുള്ള മൊത്തം തുകയ്ക്കും മൂന്ന് ശതമാനം വീതം മുദ്രപത്രവും ആധാരത്തില്‍ കാണിച്ചിട്ടുള്ള മൊത്തം തുകയ്ക്കും പരമാവധി 25,000 രൂപ എന്നത് ഒഴിവാക്കി മൊത്തം തുകയ്ക്കും രണ്ട് ശതമാനം വീതം ഫീസ് ഈടാക്കുകയുമാണ് നിലവില്‍ ചെയ്യുന്നത്.ഇത് ഏറെ ഒച്ചപാടുകള്‍ക്ക് ഇടയാക്കി. അതിനെ തുടര്‍ന്ന് ആധാരത്തില്‍ കാണിച്ചിട്ടുള്ള മൊത്തം തുകയ്ക്കും മൂന്ന് ശതമാനം എന്നത് മാറ്റി ഒരു ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി മതിയെന്ന് അടുത്തിടെ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ രജിസ്‌ട്രേഷന്‍ ഫീസ് മൊത്തം തുകയ്ക്കും രണ്ട് ശതമാനം വേണമെന്നും അതിന് മാറ്റമില്ലെന്നും വയനാടുള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളിലേയും സബ് രജിസ്റ്റാറന്‍മാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഫീസ് ഈടാക്കി വരികയാണ്. എന്നാല്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും വന്ന പിശകാണെന്ന് ആധാരം എഴുത്തുകാര്‍ സര്‍ക്കാറിനെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് മൊത്തം തുകയ്ക്കും ഒരു ശതമാനം രജിസ്‌ട്രേഷന്‍ ഫീസ് മതിയെന്നും പരമാവധി ഫീസ് എന്നത് ഒഴിവാക്കിയിരിക്കുകയാണെന്നും അധികൃതര്‍ സബ് രജിസ്റ്റാറന്‍മാര്‍ക്ക് അറിയിപ്പ് നല്‍കിയിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day