|    Dec 3 Sat, 2016 7:10 pm
FLASH NEWS

കുടിവെള്ള വിതരണ പൈപ്പ് പൊട്ടി; റോഡ് തകര്‍ന്നു

Published : 28th November 2016 | Posted By: SMR

കാക്കനാട്: കാക്കനാട് കൊല്ലംകുടിമുകള്‍ റോഡിലെ  കുടിവെള്ള വിതരണ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു. കുന്നിപ്പാടം റോഡിലെ ഇറക്കത്തിലുള്ള ജലഅതോറിറ്റിയുടെ 350 എംഎം വ്യാസമുള്ള പഴയ ആസ്പറ്റോസ് പൈപ്പാണ് മര്‍ദ്ദം താങ്ങാനാവാതെ പൊട്ടിയത്.കൊല്ലംകുടിമുകള്‍, മുണ്ടം പാലം, പ്രദേശത്തേക്കുള്ള  കുടിവെള്ള വിതരണ പൈപ്പാണ്  ഇത്. കുന്നിപ്പാടം റോഡിലെ ഇറക്കത്തില്‍  ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് ഭീമന്‍ പൈപ്പ് ഉഗ്ര ശബ്ദത്തോടെ പൊട്ടിയത്. റോഡിന് നടുവിലൂടെ സ്ഥാപിച്ചിരിക്കുന്ന പൈപ്പ് പൊട്ടിയതോടെ ഇവിടെ വലിയ ഗര്‍ത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. കൊല്ലംകുടിമുകളിലേക്കുള്ള  റോഡ് പൂര്‍ണമായും തകര്‍ന്ന് വിണ്ട് കീറിയിരിക്കുകയാണ്. തൊട്ടടുത്തുള്ള വീടുകളിലേക്ക് വെള്ളം കയറി. റോഡിന് സമീപം സൂക്ഷിച്ചിരുന്ന മണല്‍ പൂര്‍ണമായും ഒഴുകി പോയി. റോഡ് തകര്‍ന്നതിനാല്‍ അപകട സാധ്യത കണക്കിലെടുത്ത് തൃക്കാക്കര പോലിസ് ഇത് വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്. കാക്കനാട് പാട്ടുപുര ദേവീക്ഷേത്രത്തിന് സമീപമുള്ള വാല്‍വ് അതോറിറ്റി കരാറുകാരന്‍ അടച്ചതോടെയാണ് വെള്ളത്തിന്റെ ഒഴുക്ക് നിലച്ചത്.ഇന്ന് പണിമുടക്കായതിനാല്‍ പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി നടത്തി ജലവിതരണം പുന:സ്ഥാപിക്കാന്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ വേണ്ടിവരുമെന്ന് ഇലഅതോറിറ്റി അധികൃതര്‍ പറഞ്ഞു. ആസ്പറ്റോസ് പൈപ്പ് ജലഅതോറിറ്റിയുടെ കാക്കനാട്, കളമശ്ശേരി ഓഫിസുകളില്‍ ലഭ്യമല്ല.മുപ്പത്തടത്ത് ജല അതോറിട്ടി ഓഫിസില്‍ മാത്രമാണ് ആസ്പറ്റോസ് പൈപ്പ് സൂക്ഷിച്ചിരിക്കുന്നത്. പണിമുടക്കായതിനാല്‍ അവിടെ നിന്ന് പൈപ്പും അനുബന്ധ ഉപകരണങ്ങളും ഇന്ന് ലോറിയില്‍ കൊണ്ട് വരാന്‍ കഴിയില്ലെന്ന് ജലഅതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. നാളെ വൈകുേന്നരത്തോടെ മാത്രമേ പൈപ്പ് സ്ഥാപിക്കാന്‍ കഴിയുകയുള്ളു. മൂന്ന് ദിവസം കൂടുമ്പോഴാണ് ജലഅതോറിറ്റി പ്രദേശത്തേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day