|    Dec 9 Fri, 2016 1:12 pm

കുടിവെള്ള വിതരണം മുടങ്ങിയതില്‍ പ്രതിഷേധം; വീട്ടമ്മമാര്‍ ജലഅതോറിറ്റി അസി. എന്‍ജിനീയറെ ഉപരോധിച്ചു

Published : 28th October 2016 | Posted By: SMR

തിരൂരങ്ങാടി: കുടിവെള്ളം മുടങ്ങി മാസങ്ങളായിട്ടും, നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് വീട്ടമ്മമാര്‍ ഡിവിഷന്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ അമ്പലപ്പടി ജല അതോറിറ്റി ഓഫിസിലെത്തി അസി. എന്‍ജിനീയറെ ഉപരോധിച്ചു.തിരൂരങ്ങാടി നഗരസഭയിലെ കെസി റോഡ് കൊയ്‌ലിപാടം പ്രദേശവാസികളായ വീട്ടമ്മമാരാണ് അസി. എന്‍ജിനീയറെ ഉപരോധിച്ചത്. കുടിവെള്ള വിതരണം നടത്തുന്ന പൈപ്പുകളില്‍ ലീക്കുണ്ടെന്നും വെള്ളം ലഭിക്കുന്നില്ലെന്നും പലതവണ പരാതി പറഞ്ഞിരുന്നു.എന്നാല്‍, മാസങ്ങളായി പല കാരണങ്ങള്‍ പറഞ്ഞ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ ഒഴിഞ്ഞു മാറുകയായിരുന്നെന്നും കെസി റോഡിലെ പുതുക്കുടി നഫീസ, സുബൈദ എന്നിവര്‍ പറഞ്ഞു. കിണറില്ലാത്തതും മറ്റു വെള്ളത്തിന് സൗകര്യമില്ലാത്തവരുമായ നിരവധി കുടുംബങ്ങളാണ് കെസി റോഡ് കൊയ്‌ലിപാടം പ്രദേശത്ത് താമസിച്ചു വരുന്നത്. ഉടന്‍ പരിഹക്കാന്‍ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ഉപരോധത്തില്‍ നിന്നും പിന്‍മാറില്ലെന്നും പരിഹരിക്കുമെന്ന് രേഖാമൂലം എഴുതി തരണമെന്നും വീട്ടമ്മമാര്‍ ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനകം പരിഹാരം കാണാമെന്ന ഉറപ്പില്‍മേല്‍ വീട്ടമ്മമാര്‍ പിരിഞ്ഞു പോവുകയായിരുന്നു. അതേസമയം  കാലപ്പഴം ചെന്ന പൈപ്പുകളില്‍ പലയിടത്തും ലീക്കുകളുള്ളതിനാല്‍ കണ്ടെത്താനുള്ള പ്രയാസമാണെന്നും പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും പൈപ്പുകള്‍ മാറ്റുന്നതിനുള്ള നടപടി വേഗത്തിലാക്കുമെന്നും അസി. എന്‍ജിനീയര്‍ കെ അജ്മല്‍ പറഞ്ഞു. നഗരസഭാ കൗണ്‍സിലര്‍മാരായ നൗഫല്‍ തടത്തില്‍, ആരിഫ വലിയാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day