|    Oct 26 Wed, 2016 6:54 pm

കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നതിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന്

Published : 28th August 2016 | Posted By: SMR

കോട്ടയം: കുടിവെള്ള പൈപ്പുകള്‍ പൊട്ടി വെള്ളം ഒഴുകുന്ന അവസ്ഥ പരിഹരിക്കുന്നതിന് ശാശ്വത മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ വാട്ടര്‍ അതോരിറ്റി അധികൃതര്‍ക്ക്  നിര്‍ദ്ദേശം നല്‍കി. കലക്ടര്‍ സി എ ലതയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഏറെയും ചര്‍ച്ച ചെയ്യപ്പെട്ടത്.
പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഡിസംബറിനകം പൂര്‍ത്തിയാക്കണം.  പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് കുഴികള്‍ എടുക്കുന്നതു മൂലം റോഡുകള്‍ മോശമാകുന്ന അവസ്ഥ തടയുന്നതിന് ബിഎസിഎന്‍എല്‍, വാട്ടര്‍ അതോറിട്ടി, ഇലക്ട്രിസിടി, പൊതുമരാമത്ത് വകുപ്പുകളെ ഏകോപിച്ചുകൊണ്ട് പ്രവര്‍ത്തനം സാധ്യമാക്കും. ഇതിന്  കലക്ടര്‍ നേതൃത്വം നല്‍കും.
12 പുതിയ കുടിവെള്ള പദ്ധതികളാണ് സര്‍ക്കാര്‍ അംഗീകാരത്തിനായി ഈ വര്‍ഷം സമര്‍പ്പിച്ചിട്ടുള്ളത്. വിവിധ വകുപ്പുകള്‍ നടപ്പാക്കി വരുന്ന വികസന പദ്ധതി പുരോഗതി അവലോകനം ചെയ്തു. പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കണമെന്നും വിവരം പ്ലാന്‍ സ്‌പേസില്‍ റിപോര്‍ട്ട് ചെയ്യണമെന്നും ജില്ലാ പ്ലാനിങ് ഓഫിസര്‍ ടെസ് പി മാത്യു അറിയിച്ചു. വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍  സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.  ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തന്നെ പങ്കെടുക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തുന്ന  പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ വ്യക്തമായ വിവരം ജില്ലാതല ഉദ്യോഗസ്ഥര്‍ സമിതി യോഗത്തില്‍ നല്‍കണം. പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെട്ട അവസ്ഥ സംജാതമാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. ജോയ് ഏബ്രഹാം എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കോട്ടയം നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ഡോ.സോന പി ആര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ജോസ് കെ മാണി എംപിയുടെ പ്രതിനിധി, വിവിധ വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്തു.
2015ലെ മികച്ച ക്ഷീര കര്‍ഷകനായി തിരഞ്ഞെടുത്ത കോതനല്ലൂര്‍ സ്വദേശി ഗര്‍വാസീസ് ജോണ്‍, മികച്ച സമ്മിശ്ര കര്‍ഷകനായി തിരഞ്ഞെടുത്ത ളാക്കാട്ടൂര്‍ സ്വദേശി ജോമോന്‍ എന്നിവര്‍ക്കുള്ള പ്രശസ്തി പത്രവും കാഷ് അവാര്‍ഡും  യോഗത്തില്‍ സമ്മാനിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day