|    Dec 6 Tue, 2016 5:35 pm
FLASH NEWS

കുടിവെള്ള ക്ഷാമം: മഴപ്പൊലിമ പദ്ധതി ഉദ്ഘാടനം

Published : 8th November 2016 | Posted By: SMR

നരിയാപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ നടത്തുന്ന മഴപ്പൊലിമ പദ്ധതിയുടെ ഉദ്ഘാടനം നരിയാപുരം ഗവ.എല്‍.പി.എസില്‍ അടൂര്‍ പ്രകാശ് എംഎല്‍എ നിര്‍വഹിച്ചു. വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ലിസിമോള്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി കെ, വൈസ് പ്രസിഡന്റ് റോസമ്മ ബാബുജി, സ്ഥിരം സമിതി അധ്യക്ഷന്‍ വിശ്വംഭരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൈ മണിലാല്‍, നിര്‍മല സാം, ഷൈജു വി, അമ്പിളി ജി നായര്‍, ജോസ് എം പി, പ്രമോദ് എസ് ചന്ദ്രന്‍, ശ്രീരേഖ, പ്രസന്ന രാജന്‍, ലിസി ജോണ്‍സണ്‍, രാധാ വേണു, കെ കെ മനോഹരന്‍, സാറാമ്മ സജി, ലേഖ ജയകുമാര്‍, ജെയ്‌സി കോശി, കോന്നി ബിഡിഒ ഇ വിനോദ്കുമാര്‍, ജോ. ബിഡിഒ അനു മാത്യു, സുനില്‍കുമാര്‍, അസി. സെക്ര. ജേക്കബ് വര്‍ഗീസ് സംസാരിച്ചു. കുടിവെള്ള ക്ഷാമം നേരിടുന്ന വള്ളിക്കോട് പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day