|    Dec 5 Mon, 2016 3:55 pm
FLASH NEWS

കുടിവെള്ള കണക്്ഷന്‍ ലഭിക്കുന്നതിന് നടപടിക്രമങ്ങള്‍ ലഘൂകരിക്കും: മന്ത്രി

Published : 2nd December 2016 | Posted By: SMR

തിരുവനന്തപുരം: പുതിയ കുടിവെള്ള കണക്ഷന്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുമെന്ന് ജലവിഭവമന്ത്രി മാത്യു ടി തോമസ്. കണക്ഷന്‍ കിട്ടുന്നതിന് നിലവിലെ നടപടിക്രമങ്ങള്‍ വളരെ സങ്കീര്‍ണമാണ്. അപേക്ഷ നല്‍കി ഒരു നിശ്ചിതസമയത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് കണക്ഷന്‍ ലഭ്യമാവുന്ന തരത്തിലുള്ള നടപടികളാണ് പരിഗണനയിലുള്ളത്. കേരളത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരത്തിലൂടെ പോവുന്ന ലൈ—നില്‍ നിന്ന് മീറ്റര്‍ വരെയുള്ള കണക്്ഷന്‍ ചാര്‍ജ് ഉപഭോക്താവ് വഹിക്കണമെന്നതാണ് നിലവിലെ വ്യവസ്ഥ. മീറ്ററിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതും ഉപഭോക്താവാണ്. ഈ വ്യവസ്ഥ മൂലം പലതരത്തിലൂള്ള ചൂഷണങ്ങള്‍ക്കും ഉപഭോക്താവ് വിധേയമാവുന്നുണ്ട്. യഥാര്‍ഥത്തില്‍ ആവശ്യമായ തുകയുടെ ഇരട്ടിയാണ് ഉപഭോക്താവിന്റെ കൈയില്‍നിന്ന് കരാറുകാരും പ്ലംബര്‍മാരും പലപ്പോഴും ഈടാക്കുന്നത്. പൊതുലൈനില്‍നിന്ന് ഉപഭോക്താവിന്റെ വളപ്പിലെ മീറ്റര്‍വരെയുള്ള കണക്്ഷന്‍ ചെലവ് വാട്ടര്‍ അതോറിറ്റി തന്നെ വഹിക്കുന്ന തരത്തിലുള്ള മാറ്റമാണ് ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരുകയാണ്.  ഉപഭോക്താക്കളില്‍നിന്ന് നാമമാത്രമായ തുക ഈടാക്കി മീറ്ററിന്റെ അറ്റകുറ്റപ്പണി വാട്ടര്‍ അതോറിറ്റി തന്നെ ചെയ്യും. ഈ ചെലവ് വാട്ടര്‍ അതോറിറ്റി വഹിക്കണമെന്ന് ആഗ്രഹമുള്ളവരില്‍നിന്ന് മാത്രം പ്രതിമാസം പണം ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. വിതരണ ലൈനില്‍നിന്ന് മീറ്ററിലേക്ക് എത്ര ദൂരമുണ്ടെങ്കിലും അതിന്റെ ചെലവ് അതോറിറ്റി വഹിക്കും. ലൈന്‍ അതോറിറ്റിയുടെ ഉടമസ്ഥാവകാശത്തില്‍പ്പെടുന്ന തരത്തിലാവും ഇത് നിര്‍വഹിക്കുക. നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനൊപ്പം കണക്ഷന്‍ നല്‍കുന്നതിന്റെ ഘടനയില്‍ത്തന്നെ  മാറ്റംവരുത്താനുള്ള ശ്രമമാണ് ആലോചിക്കുന്നത്. പലയിടത്തും ഭൂമിക്കടിയിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിച്ച ശേഷം റോഡ് ടാറിടുകയും ഇപ്പോള്‍ ലൈന്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യവുമാണ്. അതുകൊണ്ടുതന്നെ പദ്ധതികളിലെ രൂപകല്‍പ്പന തന്നെ മാറണം.ഭൂമിക്കടിയിലൂടെയുള്ള നിലവാരമില്ലാത്തതും കാലപ്പഴക്കം ചെന്നതുമായ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 525 കോടിയുടെ ബൃഹദ് പദ്ധതിയാണ് ഈ വര്‍ഷം നടപ്പാക്കുക.  ജപ്പാന്‍ കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷമെങ്കിലുമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day