|    Dec 4 Sun, 2016 11:51 pm
FLASH NEWS

കുടിവെള്ള ഉപയോഗത്തിന് സര്‍ക്കാര്‍ മുന്‍ഗണനാക്രമം നിശ്ചയിച്ചു

Published : 1st November 2016 | Posted By: SMR

തിരുവനന്തപുരം: കുടിവെള്ളത്തിന്റെ ഉപയോഗം സംബന്ധിച്ച് മുന്‍ഗണനാക്രമം നിശ്ചയിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. കുടിവെള്ളത്തിന്, ഗാര്‍ഹിക ഉപഭോഗത്തിന്, വളര്‍ത്തുമൃഗങ്ങള്‍ക്ക്, വന്യജീവികള്‍ക്ക്, കൃഷിക്ക്, വ്യവസായത്തിന് എന്നിങ്ങനെ നിശ്ചയിച്ചിുള്ള മുന്‍ഗണനാക്രമം അടുത്ത വര്‍ഷം മെയ്‌വരെ തുടരണമെന്നാണ് നിര്‍ദേശം. ജലഉപയോഗം കുറയ്ക്കണമെന്നും പുനരുപയോഗത്തിന് ഊന്നല്‍ നല്‍കണമെന്നും ജലം പാഴാക്കാതിരിക്കണമെന്നും റവന്യൂ, ദുരന്തനിവാരണ വകുപ്പുകള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും വരള്‍ച്ചാപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കിയ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വാര്‍ഡൊന്നിന് എന്ന കണക്കില്‍ കുടിവെള്ള കിയോസ്‌കുകള്‍ സ്ഥാപിക്കണം. ടാങ്കര്‍ ലോറിയിലൂടെയുള്ള ജലവിതരണം ഈ കിയോസ്‌കുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തണം. ഒരു സ്ഥലത്ത് ജലലഭ്യതയും ഇത്തരം കിയോസ്‌കുകളുമില്ലെങ്കില്‍ മാത്രമേ ടാങ്കര്‍ ലോറിയിലൂടെയുള്ള ജലവിതരണം നടപ്പാക്കൂ.
ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെ സാന്നിധ്യത്തില്‍ എത്രയുംവേഗം കലക്ടര്‍മാര്‍ ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്ത് കുടിവെള്ളവിതരണം ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്യണം. താലൂക്കടിസ്ഥാനത്തില്‍ ഡെപ്യൂി കലക്ടര്‍മാരെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കണം.
ചില സ്ഥലങ്ങളില്‍ ഓഡിറ്റോറിയങ്ങള്‍, കടകള്‍, ഹോലുകള്‍ തുടങ്ങിയവ നിയമവിരുദ്ധമായി ജലം ചോര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെിുണ്ട്. ഇത് തടയുന്നതിനും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും കലക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തണം. കുടിവെള്ളം വാഹനം കഴുകാനുപയോഗിക്കുന്നത് നിരുല്‍സാഹപ്പെടുത്തണം. ദിനംപ്രതിയുള്ള മഴയുടെ അളവ്, ജലലഭ്യത, താപനില എന്നിവ കലക്ടര്‍മാര്‍ നിരീക്ഷിക്കണമെന്ന് സര്‍ക്കുലര്‍ പറയുന്നു.
ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നത് തടയുന്നതിന് പോലിസ് കാവല്‍ വേണമെങ്കില്‍ ഏര്‍പ്പെടുത്താം. ജലത്തിന്റെ പുനരുപയോഗവും മഴവെള്ളവും പ്രയോജനപ്പെടുത്തണം. വന്യജീവികള്‍ക്ക് വെള്ളം കിുന്നത് ഉറപ്പുവരുത്തി അതിര്‍ത്തികളിലെ മനുഷ്യമൃഗസംഘര്‍ഷം തടയണം. ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ പ്രത്യേക അസംബ്ലി വിളിച്ചുകൂി വരള്‍ച്ച, സൂര്യാഘാതം, താപാഘാതം എന്നിവയെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ നടപടിയെടുക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day