|    Dec 11 Sun, 2016 1:30 pm
FLASH NEWS

കുടിവെള്ളക്ഷാമം: മണലിപുഴയ്ക്ക് കുറുകെ നാട്ടുകാര്‍ താല്‍ക്കാലിക തടയണ നിര്‍മിച്ചു

Published : 29th November 2016 | Posted By: SMR

തൃശൂര്‍: കുടിവെള്ള ആവശ്യത്തിനായി പാണഞ്ചേരി പഞ്ചായത്തിലെ മൈലാട്ടുംപാറ വാര്‍ഡിലെ മഞ്ഞക്കുന്ന് പ്രദേശവാസികള്‍ മണലിപുഴക്ക് കുറുകെ താല്‍കാലികമായി തടയണ നിര്‍മിച്ചു. 35 മീറ്റര്‍ വീതിയില്‍ 5 അടി ഉയരത്തിലാണ് താല്‍കാലിക തടയണ. മഴകുറവുമൂലം മണലിപുഴയില്‍ വെള്ളം വറ്റി പോകാന്‍ തുടങ്ങി. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി വെള്ളം വളരെ കുറവാണ്. മഴകുറവ് മൂലം മണലി പുഴയിലേക്കുള്ള പീച്ചിഡാം പ്രദേശത്തുള്ള മലകളില്‍ നിന്നുള്ള നീരുറവകള്‍ വറ്റിതുടങ്ങി. ഈ നിരുറവകളില്‍ വഴിയുടെ കൈവഴികളിലുടെയാണ് മണലി പുഴയില്‍ വെള്ളം എത്തുന്നത്. വെള്ളം കുറയാന്‍ മറ്റൊരു കാരണം സാധാരണ നവംബര്‍ മാസത്തില്‍ പീച്ചി ഡാമില്‍ നിന്നുള്ള ഇടതുകര, വലതുകര കനാലില്‍ കൂടി വെള്ളം തുറന്ന് വിടുക പതിവാണ്. ഡാമില്‍ വെള്ള കുറവ് മൂലം കനാലില്‍ കൂടി വെള്ളം തുറന്ന് വിട്ടിട്ടില്ല. കനാലില്‍ വെള്ളം വിട്ടാല്‍ രണ്ടുകനാലുകള്‍ തുറക്കുമ്പോള്‍ ഉണ്ടാകുന്ന ലീക്ക്‌വെള്ളം മണലിപുഴയിലേക്ക് എത്താറുണ്ട്.പുഴ വറ്റാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് പുഴയുടെ കരയില്‍ സ്ഥിതിചെയുന്ന മഞ്ഞക്കുന്ന് നിറവ് ജലനിതി പദ്ധതിയുടെ കിണറില്‍ നിന്നും വെള്ളം പമ്പ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. മണലിപുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ കിണറില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് നൂറ്റിപതിനഞ്ച് വീടുകളിലേക്കാണ് കുടിവെള്ളം എത്തിക്കുന്നത്. സാധാരണ രാവിലേയും വൈകീട്ടുമായി രണ്ടു മണിക്കൂര്‍ വീതം നാല് മണിക്കൂര്‍ വെള്ളം പമ്പ് ചെയ്താണ് പ്രദേശവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിച്ചത്. ഇപ്പോള്‍ ഒരു മണിക്കൂര്‍ മോട്ടോര്‍ അടിച്ചാല്‍ കിണറിലെ വെള്ളം വറ്റുന്ന അവസ്ഥയാണ് വരാനിരിക്കുന്ന വേനലും വൈദ്യുതി ക്ഷാമവും മുന്‍പില്‍ കണ്ടാണ് മഞ്ഞകുന്ന് പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറ്റെഴുപതോളം പേര്‍ ചേര്‍ന്നാണ് തടയണ നിര്‍മിച്ചത്. എത്രയും പെട്ടന്ന് സ്ഥിരമായ തടയണ നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഞ്ഞകുന്നില്‍ തടയണനിര്‍മിക്കുന്നതിന് ഇറിഗേഷന്‍ ഡിപാര്‍ട്ട് മെന്റില്‍ നിവേദനം നല്‍കിയിട്ടുണ്ടെന്നും വാര്‍ഡ് മെമ്പര്‍ കെ പി എല്‍ദോസ് അറിയിച്ചു.  മണലിപുഴ, ഇടതുകര കനാല്‍, വലതുകര കലനാലുകള്‍ ഉദ്ഭവിക്കുന്നത് മൈലാട്ടുംമ്പാറ പ്രദേശത്ത് നിന്നാണെങ്കിലും ഈ പ്രദേശം ശക്തമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മേഖലയാണ്. തടയണ നിര്‍മാണത്തിന് വാര്‍ഡ് മെമ്പര്‍ കെ പി എല്‍ദോസ്, ജലനിധി പ്രസിഡന്റ് ഏലിയാസ് മടക്കല്‍, സെക്രട്ടറി ഷാജി ചാക്കോപറമ്പില്‍, ഷീബ വട്ടതുരത്തില്‍, സുരേഷ് ഞാറേക്കാട്ടില്‍ ഓമന കണ്ടന്‍കായില്‍, മറ്റുനാട്ടുകാരും നേതൃത്വം നല്‍കി. മണലിപുഴ വരണ്ടതിനെതുടര്‍ന്ന് നാട്ടുകാരുടെ നേതൃത്യത്തില്‍ മണലിപുഴയി ല്‍ നിര്‍മിക്കുന്ന ആദ്യത്തെ താല്‍കാലിക തടയണ ആണ് മഞ്ഞകുന്നില്‍ നിര്‍മിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക