|    Dec 3 Sat, 2016 5:51 am
FLASH NEWS

കുടിവെള്ളം മലിനം; കള്ളന്‍തോട് നിവാസികള്‍ പകര്‍ച്ചവ്യാധി ഭീതിയില്‍

Published : 30th November 2016 | Posted By: SMR

വൈത്തിരി: അമ്പതോളം കുടുംബങ്ങള്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കിണറിലെ വെള്ളം മലിനമായി. കള്ളന്‍തോടിലെ കിണര്‍വെള്ളമാണ് അശുദ്ധമായത്. ഇത് പ്രദേശത്ത് പകര്‍ച്ചവ്യാധി ഭീഷണിക്ക് കാരണമായി. വെങ്ങപ്പള്ളി പഞ്ചായത്തിലെ രണ്ടാംവാര്‍ഡിലാണ് കള്ളന്‍തോട്. കുറിച്യ വിഭാഗത്തില്‍പെട്ട കുടുംബങ്ങളാണ് ഇവിടെ പ്രധാനമായും താമസം. പതിറ്റാണ്ടുകള്‍ മുമ്പ് സമഗ്ര കുടിവെള്ള പദ്ധതിയില്‍ പഞ്ചായത്ത് നിര്‍മിച്ചതാണ് കിണര്‍. വെള്ളം പമ്പ് ചെയ്യുന്നതിന് മോട്ടോര്‍ കണക്ഷന്‍ അടക്കം അനുബന്ധ സംവിധാനങ്ങളും ഒരുക്കിയിരുന്നു. മാസങ്ങള്‍ മുമ്പ് മോട്ടോര്‍ തകരാറിലായി. നിലവില്‍ പല കുടുംബങ്ങളും പിരിവെടുത്ത് മോട്ടോറുകള്‍ വാങ്ങിയാണ് വെള്ളം പമ്പ് ചെയ്യുന്നത്. ഭക്ഷണം പാകം ചെയ്യുന്നതിനും കുടിക്കുന്നതിനും ഉപയോഗിക്കുന്ന വെള്ളം കുറച്ചുനാളുകളായി നിറംമങ്ങിയിരിക്കയാണ്. വര്‍ഷങ്ങളായി ശുചീകരിക്കാത്തതിനാല്‍ പായലും ചളിയും മറ്റും നിറഞ്ഞ കിണറിലെ വെള്ളം ദുര്‍ഗന്ധപൂരിതമാണ്. പരാതി പറയുമ്പോള്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ ബ്ലീച്ചിങ് പൗഡര്‍ വിതറുകയല്ലാതെ കിണര്‍ ശുദ്ധികരിക്കാന്‍ നടപടിയെടുക്കുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day