|    Dec 7 Wed, 2016 7:52 pm
FLASH NEWS

കുടിവെളളം മുടങ്ങിയിട്ട് മാസങ്ങള്‍; പള്ളിപ്പറമ്പ് കോളനിവാസികള്‍ ദുരിതത്തില്‍

Published : 1st November 2016 | Posted By: SMR

തിരൂരങ്ങാടി: കുടിവെള്ളം ലഭിക്കാതെ തിരൂരങ്ങാടി ചന്തപ്പടി പള്ളിപ്പറമ്പ് കോളനി നിവാസികള്‍ ദുരിതത്തിലായിട്ട് മാസങ്ങളായി. തിരൂരങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം പള്ളിപ്പറമ്പ് കോളനി, ഈസ്റ്റ് ബസാര്‍ എന്നിവിടങ്ങളില്‍ മുപ്പത്തിയഞ്ചോളം കുടുംബങ്ങളാണ് തിങ്ങി താമസിക്കുന്നത്. ഇവിടെ ഒന്നോ രണ്ടോ വീട്ടില്‍ മാത്രമാണു കിണറുള്ളത്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ വഴിയുള്ള വെള്ളമായിരുന്നു ഏക ആശ്രയം. ഇപ്പോള്‍ അതും നിലച്ചതാണു മാസങ്ങളായി ഇവര്‍ ദുരിതത്തിലായത്. നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ചന്തപ്പടി ഭാഗങ്ങളില്‍ ചില സമയങ്ങളില്‍ മാത്രമാണു വെള്ളം ലഭിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് പ്രദേശത്തെ വീട്ടമ്മമാര്‍ ജല അതോറിറ്റി അസി.എന്‍ജിനീയറെ ഉപരോധിക്കാനെത്തി. പ്രദേശത്ത് കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഉപരോധത്തിന് പട്ടാളത്തില്‍ ഹംസ, കെ വി മുംതാസ്, അമ്പലമ്പേരി ഹസന്‍ ഹാജി, റസാഖ്, പാറക്കല്‍ മുസ്തഫ, എ വി പ്യാരിജാന്‍, ഖദീജ, മറിയക്കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day