|    Dec 11 Sun, 2016 3:47 am

കുടിയിറക്കപ്പെട്ടവര്‍ കേന്ദ്രസര്‍വകലാശാലയ്ക്ക് മുന്നില്‍ സത്യഗ്രഹം തുടങ്ങി

Published : 12th November 2016 | Posted By: SMR

പെരിയ: കേന്ദ്രസര്‍വകലാശാലക്ക് 310 ഏക്കര്‍ സ്ഥലം പെരിയയില്‍ ഏറ്റെടുക്കുമ്പോള്‍ കുടിയിറക്കപ്പെട്ട 16 കുടുംബങ്ങള്‍ക്ക് വീടും ജോലിയും വാഗ്്ദാനം നല്‍കിയിട്ടും ഇതുനടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ സത്യഗ്രഹം തുടങ്ങി. ഇന്നലെ ജില്ലാ കലക്്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വൈകിട്ട് അഞ്ച് മുതല്‍ കോളനിയിലെ ഹരിപ്രസാദും ഷൈജുവും സത്യഗ്രഹം തുടങ്ങിയത്. ഈ ആവശ്യം ഉന്നയിച്ച് രണ്ടുതവണ പ്രദേശവാസികള്‍ സര്‍വകലാശാല ആസ്ഥാനത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. ഇതേ തുടര്‍ന്ന് കാഞ്ഞങ്ങാട് സബ് കലക്്ടര്‍ മൃണ്‍മയി ജോഷിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇന്നലെ കലക്്ടറുമായി പ്രശ്‌നം വിശദമായി സംസാരിക്കാമെന്ന് സര്‍വകലാശാല അധികൃതര്‍ വാഗ്ദാനം നല്‍കിയിരുന്നു. കലക്്ടറുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് സമരം തുടങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക