|    Dec 3 Sat, 2016 11:09 pm
FLASH NEWS

കുഞ്ഞിന്റെ സ്വര്‍ണമാല പൊട്ടിച്ച സഹോദരിമാര്‍ പിടിയില്‍

Published : 30th November 2016 | Posted By: SMR

താമരശ്ശേരി: ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയ കുഞ്ഞിന്റെ മാല പിടിച്ചു പറിച്ച സഹോദരികള്‍ പിടിയില്‍. പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയ കുഞ്ഞിന്റെ സ്വര്‍ണ മാല പിടിച്ചു പറിച്ച പാലക്കാട് ഒലവക്കോട് സ്വദേശിനികളായ പുണിത, വാസന്തി എന്നിവരെയാണ് ആശുപത്രി ജീവനക്കാര്‍ പിന്തുടര്‍ന്ന് പിടികൂടിയത്. പൂനൂര്‍ ഇശാഅത്ത് ഹോസ്പിറ്റലില്‍ ചികില്‍സയ്ക്കായി എത്തിയ കൈക്കുഞ്ഞിന്റെ കഴുത്തിലെ സ്വര്‍ണമാലയാണ് ഇവര്‍ പിടിച്ചു പറിച്ചത്. കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് മാതാവ് വിവരം അറിയുകയും ഇവര്‍ സ്ഥലത്തുനിന്നും രക്ഷപ്പെടുകയും ചെയ്തു. സംഭവം അറിഞ്ഞ ആശുപത്രി ജീവനക്കാര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബാലുശ്ശേരി പോലിസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. പാണ്ടിക്കാട് നിന്നും പിടിയിലായ ഇവര്‍ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും പിടിച്ചുപറിക്കിറങ്ങിയത്. ഇവര്‍ക്കൊപ്പം ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day