|    Dec 8 Thu, 2016 5:39 am
FLASH NEWS

കുഞ്ഞന്‍ ഷിവാവ മുതല്‍ വമ്പന്‍ ഗ്രേറ്റ് ഡേന്‍ വരെ; കാണികളുടെ മനംകവര്‍ന്ന് ശ്വാന പ്രദര്‍ശനം

Published : 21st November 2016 | Posted By: SMR

കൊല്ലം: നായ വര്‍ഗത്തിലെ  ഇത്തിരിക്കുഞ്ഞന്മാരായ ഷിവാവ, മിനിയേച്ചര്‍ പിന്‍ഷര്‍ തുടങ്ങി ആറടി നാലിഞ്ച് പൊക്കമുള്ള ഗ്രേറ്റ് ഡേന്‍, പശുക്കുട്ടിയോളം വലിപ്പംവരുന്ന സെന്റ് ബര്‍ണാഡ്, ബുള്‍ മാസ്റ്റിഫ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഇരുനൂറോളം വളര്‍ത്തുനായ്ക്കളുടെ പ്രദര്‍ശനം കാണികള്‍ക്ക് കൗതുകമായി.  ബിഷപ് ജെറോം എന്‍ജിനീയറിങ് കോളജില്‍ ഇന്നലെ നടന്ന ദേശീയ ശ്വാന പ്രദര്‍ശനമാണ് കാണികള്‍ക്ക് കൗതുകമായത്. ജര്‍മനിക്കാരനായ ഇവന്‍ ഗ്രേറ്റ് ഡേന്‍ ഇനത്തില്‍പെട്ട ഹള്‍ക്ക് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നായയായിരുന്നു പ്രദര്‍ശനത്തിലെ താരം.നാലു കാലില്‍ നിന്നാല്‍ നാലടിയോളം ഉയരം. രണ്ടു കാലില്‍ നിന്നാലോ ആറടി നാലിഞ്ച് പൊക്കം. സാമാന്യം ഒത്ത ഉയരമുള്ള മനുഷ്യനേക്കാള്‍— തലയെടുപ്പ്- ആറടി നാലിഞ്ച്. ശരീരഭാരം 75 കിലോ. മൂന്നു വയസ് പ്രായം, ഇതോക്കെയാണ് ഹല്‍ക്കിന്റെ സവിശേഷതകള്‍.  ഈ പ്രായക്കാരനായ ഗ്രേറ്റ് ഡേനിന് കുറഞ്ഞത് 35,000 രൂപയാണ് വില. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ വട്ടിയൂര്‍ക്കാവ് സ്വദേശി പി പ്രകാശാണ് ഹള്‍ക്കിന്റെ യജമാനന്‍. കുഞ്ഞായിരിക്കുമ്പോള്‍ ചെന്നൈയില്‍നിന്നാണ് വാങ്ങിയത്.  ഭീമാകാരനായ ഹള്‍ക്കിനെ പോറ്റാന്‍ കായികാധ്വാനവും  സാമ്പത്തിക ചെലവും അല്‍പം കൂടുതല്‍ വേണം.  ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ ദിവസവും മികച്ച കായികാഭ്യാസം നല്‍കണം. ആഴ്ച്ചയില്‍ രണ്ടു ദിവസങ്ങളിലായി പത്തു കിലോമീറ്ററോളം നടക്കണം. തണുപ്പ് കാലാവസ്ഥയില്‍ ജീവിക്കുന്ന ഹള്‍ക്കിന് അതിനനുസരിച്ചുള്ള ഭക്ഷണമാണ് നല്‍കുന്നതെന്ന് പ്രകാശ് പറഞ്ഞു. കൂടുതലായും പായ്ക്കറ്റുകളില്‍ ലഭിക്കുന്ന പോഷഗുണമേറിയ ഡ്രൈഫുഡാണ് നല്‍കുന്നത്. തണുപ്പുകാലത്ത് കോഴിയിറച്ചിയും ചൂടുകാലാവസ്ഥയില്‍ മാട്ടിറച്ചിയുംമീനും നല്‍കും. ചോറും ഇഷ്ട ഭക്ഷണം. രണ്ടു മാസം കൂടുമ്പോള്‍ വിരമരുന്ന് നല്‍കണം. ഭക്ഷണത്തിനായി ദിവസം കുറഞ്ഞത് 500 രൂപ വേണ്ടിവരും. ഒരു പ്രസവത്തില്‍ പരമാവധി 16 കുട്ടികള്‍ വരെയുണ്ടാകാം.  കൊല്ലം ശ്വാന പ്രദര്‍ശനത്തില്‍ ക്ലസ് രണ്ടില്‍ ഹള്‍ക്കിന് ഒന്നാം സ്ഥാനം ലഭിച്ചു. കൊല്ലം കെന്നല്‍ ക്ലബ്ബ് സംഘടിപ്പിച്ച പ്രദര്‍ശനം മേയര്‍ വി രാജേന്ദ്രബാബു ഉദ്ഘാടനംചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day