|    Dec 3 Sat, 2016 12:15 pm
FLASH NEWS

കീഴായൂര്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ്: ആവശ്യം ശക്തമാവുന്നു

Published : 29th October 2016 | Posted By: SMR

പട്ടാമ്പി: ഭാരത പുഴയില്‍  പട്ടാമ്പി പാലത്തിന് കിഴക്ക് ഭാഗത്ത് കീഴായൂരില്‍ റെഗുലേററര്‍ പണിയണമെന്ന ആവശ്യം കാല്‍ നൂററാണ്ട് പിന്നിടുന്നു. അമ്പത് കോടി രൂപ ചെലവില്‍ നിര്‍മാണത്തിന് ആവശ്യമായ എസ്‌ററിമേററ്  നല്‍കിയിരുന്നു.  തുടര്‍ നടപടി ഇതു വരെയായി ഉണ്ടായില്ലെന്നാണ്  പരാതി .മുന്നൂററമ്പത് മീററര്‍  വീതിയില്‍  പട്ടാമ്പി-തൃത്താല മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് മുകള്‍ ഭാഗത്ത് ഒന്നര മീററര്‍ ഉയരത്തില്‍ വെളളം കെട്ടി നില്‍ക്കത്തക്ക രീതിയില്‍ നിര്‍മ്മാണം  പൂര്‍ത്തീകരിക്കാനായിരുന്നു നിര്‍ദ്ദേശം.പട്ടാമ്പി നഗരസഭ, ഓങ്ങല്ലുര്‍, തിരുമിററക്കോട്, തൃത്താല പഞ്ചായത്തുകളിലെ ആയിര ക്കണക്കിന് വീടുകളിലെ ശുദ്ധ ജലാവശ്യങ്ങള്‍ക്ക്പുറമെ സമീപ പ്രദേശങ്ങളിലെ എണ്ണൂ റിലധികം ഹെക്ടര്‍ വയലുകളില്‍ ഒന്നാം വിളക്ക് പുറമെ രണ്ടാം വിള നെല്‍ കൃഷിയും ആരംഭിക്കണമെന്നായിരുന്നു റഗുലേറ്ററിന്റെ ഗുണമേന്‍മ. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂ റ്റൊന്നിലെ പട്ടാമ്പി നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വേളയില്‍ ഇരു മുന്നണികളും വാഗ്ദാനം ചെയ്തതായിരുന്നു ഈപദ്ധതി. അതനുസരിച്ച് അന്നത്തെ സര്‍ക്കാരില്‍ നിന്നും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നുവെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. രണ്ടായിരത്തിയെട്ടില്‍ വി.എസ് സര്‍ക്കാര്‍ ഈ റെഗുലേറ്ററിനെ കുറിച്ച് ചില കടലാസ്  ജോലികള്‍ ആരംഭിച്ചുവെങ്കിലും അതും ഫലവത്തായില്ല. കാലവര്‍ഷവും തുലാ വര്‍ഷവും പിഴച്ച ഈ സമയത്ത്  കീഴായൂര്‍ റെഗുലേറ്ററിന്റെ പ്രസക്തി ഏറുകയാണ്. പദ്ധതി യാധാര്‍ഥ്യ മാക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ ജലസേചന വകുപ്പ് മുന്നോട്ട് വരണമെന്നാണ് പ്രദേശ വാസികള്‍ ആവശ്യപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day