|    Dec 3 Sat, 2016 3:48 am
FLASH NEWS

കീഴടങ്ങാമെന്നു പറഞ്ഞിട്ടും അവരെ പോലിസ് വെടിവെച്ചു കൊന്നു

Published : 27th November 2016 | Posted By: Navas Ali kn

kollappetta_kaveri_enna_ajitha
എടക്കര: നിലമ്പൂര്‍ വനമേഖലയില്‍ കീഴടങ്ങാമെന്നു പറഞ്ഞിട്ടും  പോലീസ്  മാവോവാദികളെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന്  സംഭവ സമയം സ്ഥലത്തുണ്ടായിരുന്ന മാവോവാദിയുടെ വെളിപ്പെടുത്തല്‍. ഏറ്റുമുട്ടലിലാണ് രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ടതെന്ന പോലീസ് വാദം ശരിയല്ലെന്നും വെടിവെപ്പ് പോലീസിന്റെ ഏകപക്ഷീയമായ നിലപാടിന്റെ ഫലമായിരുന്നുവെന്നും മാവോവാദി വക്താവ് അക്ബറാണെന്ന് പരിചയപ്പെടുത്തിയ ആള്‍ ഞായറാഴ്ച ഉച്ചയോടെ നിലമ്പൂരിലെ മാധ്യമ പ്രവര്‍ത്തകരോട് ടെലഫോണില്‍ പറഞ്ഞു. ആദ്യവെടി പൊട്ടിച്ചത് മാവോവാദികളല്ലെന്നും പോലീസാണെന്നും ഇയാള്‍ വ്യക്തമാക്കി.
കൊല്ലപ്പെട്ട ദേവരാജിന് പ്രമേഹബാധയുണ്ടായിരുന്നു. അജിതക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. മാേവാവാദികള്‍ ക്യാംപ് ചെയ്യുന്ന സ്ഥലത്തെത്തിയ പോലീസ് മൂന്ന് ഭാഗങ്ങളിലൂടെ വളഞ്ഞിട്ടാണ് വെടിവെച്ചത്. ക്യാംപില്‍ നിന്ന് 65 മീറ്ററോളം അകലെ നിന്ന് പോലീസാണ് ആദ്യവെടിയുതിര്‍ത്തത്. വെടിശബ്ദം കേട്ട് പുറത്തുവന്ന അജിതയും ദേവരാജനും പോലീസിന് കീഴടങ്ങാമെന്ന് പറഞ്ഞെങ്കിലും അത് ചെവിക്കൊള്ളാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. താനുള്‍പ്പെടെ കാവല്‍ നിന്ന നാലുപേര്‍ ഇതേ തുടര്‍ന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. വെടിവെച്ച് കൊന്ന് മാവോയിസത്തെ തകര്‍ക്കാമെന്ന് പോലീസ് കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്നും  ഫോണില്‍ സംസാരിച്ചയാള്‍ മുന്നറിയിപ്പ് നല്‍കി. തങ്ങള്‍ സുരക്ഷിതരാണെന്നും സംഘത്തിലെ ആര്‍ക്കും പരിക്കുകളില്ലെന്നും അംഗബലം വെളിപ്പെടുത്താനാവില്ലെന്നും അക്ബര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 879 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day