|    Dec 10 Sat, 2016 11:58 pm

കീടനാശിനി ശ്വസിച്ച് മുളങ്കാടകം ഐടിഐയിലെ വിദ്യാര്‍ഥിനികള്‍ക്ക് ദേഹാസ്വാസ്ഥ്യം

Published : 2nd December 2016 | Posted By: SMR

കൊല്ലം: മുളങ്കാടകം വനിതാ ഐടിഐയിലെ പത്തോളം വിദ്യാര്‍ഥിനികളെ  ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐടിഐയുടെ പരിസരത്ത് ചെള്ളിനെ അകറ്റാന്‍ തളിച്ച കീടനാശിനി ശ്വസിച്ചാണ് തളര്‍ച്ച അനുഭവപ്പെടാന്‍ കാരണം. മൂന്ന് ദിവസം മുമ്പാണ് ചെള്ളിനെ അകറ്റാന്‍ കീടനാശിനി തളിച്ചത്. കഴിഞ്ഞ രണ്ട് ദിവസവും ക്ലാസിലെത്തിയ കുട്ടികള്‍ക്ക് ചൊറിച്ചിലും ഛര്‍ദ്ദിയും തലചുറ്റലും  അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ ക്ലാസ് തുടങ്ങി മണിക്കൂറുകള്‍ക്കകം കുട്ടികള്‍ തളര്‍ന്ന് വീഴുകയായിരുന്ന. തുടര്‍ന്ന് പന്ത്രണ്ട് വിദ്യാര്‍ഥികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ കഴിഞ്ഞ രണ്ട് ദിവസവും വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പലിനോട്  നേരത്തെ പരാതി പറഞ്ഞിരുന്നെങ്കിലും ക്ലാസ് നിര്‍ത്തി കുട്ടികളെ പറഞ്ഞയക്കാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറായില്ലന്നും ആക്ഷേപമുണ്ട്. വിഷയത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രിന്‍സിപ്പളിനെ ഉപരോധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക