|    Dec 11 Sun, 2016 5:24 pm
FLASH NEWS

കിസാന്‍ സംഘര്‍ഷ് ജാഥയ്ക്കു നാളെ ജില്ലയില്‍ സ്വീകരണം

Published : 11th November 2016 | Posted By: SMR

കോട്ടയം: അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച കിസാന്‍ സംഘര്‍ഷ് ജാഥയ്ക്കു നാളെ സ്വീകരണം. ജാഥയോട് അനുബന്ധിച്ച് നാളെ രാവിലെ 10ന് കോട്ടയം പഴയ പോലിസ് സ്‌റ്റേഷന്‍ മൈതാനത്ത് പതിനായിരത്തിലധികം കര്‍ഷകര്‍ പങ്കെടുക്കുന്ന സ്വീകരണ സമ്മേളനം നടക്കും. ഇന്ത്യയില്‍ നാലു കേന്ദ്രങ്ങളില്‍ നടക്കുന്ന പര്യടനം നടത്തുന്ന ജാഥകളില്‍ കന്യാകുമാരിയില്‍ നിന്നാരംഭിച്ച ജാഥയാണ് കോട്ടയത്ത് എത്തുന്നത്. അഖിലേന്ത്യാ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി പി കൃഷ്ണ പ്രസാദ് ക്യാപ്റ്റനും ജോ. സെക്രട്ടറി ഡോ.അശോക് ധാവല്‍ജാഥയുടെ വൈസ് ക്യാപ്റ്റനുമാണ്. യു ബസവരാജ്, അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, അഡ്വ.എസ് കെ പ്രീജ എന്നിവര്‍ ജാഥാംഗങ്ങളാണ്. കൂടതെ, കേരളാ കര്‍ഷക സംഘം പ്രസിഡന്റ് എം എം മണി എംഎല്‍എ, സെക്രട്ടറി കെ വി രാമകൃഷ്ണന്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്. കൃഷിയെ സംരക്ഷിക്കൂ രാജ്യത്തെ രക്ഷിക്കൂയെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജാഥ പര്യടനം നടത്തുന്നത്. ഭൂപരിഷ്‌കരണ നിയമം രാജ്യവ്യാപകമായി നടത്തുക, ദരിദ്ര കര്‍ഷകരുടെ കടം എഴുതി തള്ളുക, ദരിദ്രകര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കുക, കാര്‍ഷിക വായ്പ പലിശ നാലു ശതമാനമായി നിജപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ നടത്തുന്ന ജാഥ 24ന് രാംലീല മൈതാനത്ത് സംഗമിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം സമിതി ചെയര്‍മാന്‍ വി എന്‍ വാസവന്‍, ജില്ലാ പ്രസിഡന്റ് അയ്മനം ബാബു, ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണന്‍, സ്വാഗതസംഘം ഖജാഞ്ചി സി എന്‍ സത്യനേശന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക