|    Dec 11 Sun, 2016 9:35 am

കിഴക്കമ്പലത്ത് അനധികൃത കെട്ടിട നിര്‍മാണം ; പഞ്ചായത്ത് ഓഫിസില്‍ മെംബര്‍ സത്യാഗ്രഹം നടത്തി

Published : 23rd November 2016 | Posted By: SMR

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി20 നഗറില്‍ അനധികൃതമായി നിര്‍മിക്കുന്ന കെട്ടിട നിര്‍മാണം തടയണമെന്നാവശ്യപെട്ട് പഞ്ചായത്ത് മെംബര്‍ പി എച്ച് അനൂപ് പഞ്ചായത്ത് ഓഫിസില്‍ സത്യാഗ്രഹം നടത്തി. കിഴക്കമ്പലം വാര്‍ഡിലുള്ള ട്വന്റി 20 നഗറില്‍ നിര്‍മിക്കുന്നതിന് വേണ്ടി പഞ്ചായത്തില്‍ അനുവാദത്തിനായി സമര്‍പ്പിക്കുകയും സെക്രട്ടറി അന്വേഷണം നടത്തി സ്ഥലം നിലമായത് കൊണ്ട് കെട്ടിടം പണിയാന്‍ അനുവദിക്കില്ലന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തള്ളിയിരുന്നു. എന്നാല്‍ പിറ്റേദിവസം മുതല്‍ ഈ സ്ഥലത്ത് കെട്ടിട നിര്‍മാണം ആരംഭിക്കുകയും അതിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പാടം മണ്ണിട്ട് നികത്തി ഗ്രൗണ്ട് വര്‍ക്ക് നടത്തികൊണ്ടിരിക്കുകയാണ്. ഇതിനെതിരേ കോണ്‍ഗ്രസ് പഞ്ചായത്ത് മെംബര്‍ പി എച്ച് അനൂപ് പഞ്ചായത്ത് സെക്രട്ടറിക്കും ജില്ല കലകടര്‍ക്കും പരാതി നല്‍കിയെങ്കിലും ബന്ധപെട്ട അധികൃതരില്‍ നിന്നും യാതൊരു നടപടിയും ഉണ്ടാകാതായതോടെ തിങ്കളാഴ്്ച രാവിലെ 10 മുതല്‍ പഞ്ചായത്ത് ഓഫിസില്‍ കുത്തിയിരുന്ന് സത്യാഗ്രഹം ആരംഭിച്ചു. വൈകുന്നേരം പ്രതിഷേധം ശക്തമായതോടെ മൂവാറ്റുപുഴ ആര്‍ഡിഒ വില്ലേജ് ഓഫിസര്‍ വഴി നിര്‍മാണം തടഞ്ഞതായി അറിയിച്ചതോടെ 5.30 ന് സത്യാഗ്രഹം അവസാനിപ്പിക്കുകയായിരുന്നു. നേതാക്കളായ ഡിസിസി സെക്രട്ടറിമാരായ എം പി രാജന്‍, കെ വി ആന്റണി, ടി എച്ച് അബ്ദുല്‍ജബ്ബാര്‍, സുജിത്ത്‌പ്പോള്‍, അനിബന്‍ കുന്നത്ത്, ജില്ലപഞ്ചായത്ത് മെംബര്‍ ജോളിബേബി, സെബിന്‍ ജോസ്, ജിജോ വി തോമസ് എന്നിവര്‍ സത്യാഗ്രഹത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചെത്തി. തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കിഴക്കമ്പലം ജങ്ഷനില്‍ ആഹ്ലാദപ്രകടനം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക