|    Dec 9 Fri, 2016 5:30 am
FLASH NEWS

കിഴക്കന്‍ ഹലബ് സിറിയന്‍ സേന പിടിച്ചെടുത്തു; വിമതര്‍ക്ക് വന്‍ തിരിച്ചടി

Published : 29th November 2016 | Posted By: SMR

syria

ദമസ്‌കസ്: വിമത നിയന്ത്രണത്തിലായിരുന്ന തന്ത്രപ്രധാന നഗരമായ ഹലബിന്റെ കിഴക്കന്‍ മേഖല ദിവസങ്ങള്‍ നീണ്ട കനത്ത ആക്രമണത്തിനൊടുവില്‍ സിറിയന്‍ സേന പിടിച്ചെത്തു. മേഖലയില്‍ നിന്നു വന്‍തോതില്‍ കുഴിബോംബുകളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തതായും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സിറിയന്‍ ദേശീയ ചാനല്‍ അറിയിച്ചു.
വിമതരുടെ ശക്തികേന്ദ്രമായ ഹലബ് രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. വിമതരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പകുതിയോളം ഭാഗങ്ങള്‍ അവര്‍ക്ക് നഷ്ടപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘടന അറിയിച്ചു.
മേഖലയില്‍ നിന്നു പതിനായിരക്കണക്കിനു പേര്‍ പലായനം ചെയ്തിരുന്നു. സഖൗര്‍, ഹൈദരിയ, ശെയ്ഖ് ഖിദ്ര്‍ പ്രദേശങ്ങള്‍ പൂര്‍ണമായും സൈനിക നിയന്ത്രണത്തിലാണെന്നും നിരീക്ഷക സംഘടന അറിയിച്ചു. അതേസമയം, കിഴക്കന്‍ ഹലബില്‍ നിന്നു വിവരങ്ങളൊന്നും പുറത്തുവരുന്നില്ലെന്നും നിരവധി പ്രദേശങ്ങള്‍ സൈന്യം പിടിച്ചെടുത്തതായും വിദേശ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, കിഴക്കന്‍ ഹലബിലെ ചില പ്രദേശങ്ങളുടെ നിയന്ത്രണം ഇപ്പോഴും വിമതര്‍ക്കാണ്. ശെയ്ഖ് ഫറീസ് പ്രദേശം വിമതരില്‍ നിന്നു കുര്‍ദ് സേന പിടിച്ചെടുത്തതായും റിപോര്‍ട്ടുണ്ട്. 2012നു ശേഷം സിറിയയില്‍ വിമതര്‍ക്കേറ്റ ഏറ്റവും ശക്തമായ തിരിച്ചടിയാണിത്.
അതിനിടെ, മേഖലയില്‍ രണ്ടര ലക്ഷം പേര്‍ കുടുങ്ങിക്കിടക്കുന്നതായും ഇവര്‍ക്ക് അടിയന്തര സഹായം എത്തിക്കേണ്ടതുണ്ടെന്നും യുഎന്‍ അഭയാര്‍ഥി വിഭാഗം ഹൈകമ്മീഷണര്‍ സ്‌കോട്ട് ക്രേഗ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 171 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day