|    Dec 5 Mon, 2016 10:03 pm
FLASH NEWS

കിളികൊല്ലൂര്‍ വെസ്റ്റ് മേഖലാ പദയാത്ര സമാപിച്ചു;തൃക്കരുവാ പദയാത്ര ഇന്ന്

Published : 23rd November 2016 | Posted By: SMR

കൊല്ലം:ഏക സിവില്‍കോഡിനും, കരിനിയമങ്ങള്‍ക്കുമെതിരേ എസ്ഡിപിഐ  കൊല്ലം മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള കിളികൊല്ലൂര്‍ വെസ്റ്റ് മേഖലാ കമ്മിറ്റി കണ്‍വീനര്‍ ജി കെ ഗിരീഷും, അശോകന്‍ സിടിയും നയിച്ച പദയാത്ര സമാപിച്ചു. ഇന്നലെ വൈകീട്ട്് മൂന്നിന് മൂന്നാംകുറ്റിയില്‍ ജില്ലാ ജന: സെക്രട്ടറി കബീര്‍ പോരുവഴി ജാഥാ ക്യാപ്ടന്‍ ഗിരീഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കിളികൊല്ലൂരിന്റെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ച് വൈകീട്ട് എഴിന്  മണിക്ക് ജാഥാ കണ്ടച്ചിറ കുരിശ്ശടിമുക്കില്‍ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം റിയാസ് കണ്ണനല്ലൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നുജുമുദീന്‍ അഞ്ചുമുക്ക്, മണ്ഡലം ഭാരവാഹികളായ റഹീം, ബിനോയി, നിയാസ് സി ടി തുടങ്ങിയവര്‍ സംസാരിച്ചു.തൃക്കരുവാ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നിഷാദ് കരുവയും, വൈസ് ക്യാപ്ടന്‍ ഷഫീഖും നയിക്കുന്ന പഞ്ചായത്ത് പദയാത്ര വൈകീട്ട് മൂന്നിന് കാഞ്ഞിരംകുഴിയില്‍ നിന്നാരംഭിച്ച് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ച് വൈകീട്ട് ഏഴിന്് കാഞ്ഞാവെളിയില്‍ അവസാനിക്കും. വിവിധ സ്ഥലങ്ങളില്‍ മണ്ഡലം ഭാരവാഹികളായ ഷെഫീഖ് കരുവയും, സിദ്ധീഖ് മുസ്‌ലിയാരും ജാഥാ സന്ദേശം നല്‍കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day