|    Oct 22 Sat, 2016 9:50 pm
FLASH NEWS

കിപ്ലിങിന്റെ ഓര്‍മയില്‍

Published : 28th February 2016 | Posted By: G.A.G

vrg-blurbനൊബേല്‍ സമ്മാനജേതാവായ നോവലിസ്റ്റ് എന്നതിലുപരി, മൗഗ്ലി എന്ന മനുഷ്യക്കുഞ്ഞിനെ എടുത്തുവളര്‍ത്തിയ ചെന്നായക്കൂട്ടത്തിനെയും അവര്‍ക്കെതിരേ ‘കാട്ടിലെ നീതി’ നടപ്പാക്കാന്‍ നിശ്ചയിച്ചുറപ്പിച്ച ഭഗീരഥന്റെ നേതൃത്വത്തിലുള്ള കരിമ്പുലികളെയും സൃഷ്ടിച്ച കഥാകൃത്ത് എന്ന നിലയ്ക്കാണ് റഡ്യാര്‍ഡ് കിപ്ലിങിനു നമ്മുടെ മനസ്സിലുള്ള സ്ഥാനം. ‘കാട്ടിലെ കഥകള്‍’ എന്ന അദ്ദേഹത്തിന്റെ രണ്ടു ബാലസാഹിത്യ കൃതികള്‍ ടെലിവിഷന്‍ പരമ്പരയായി വന്നപ്പോള്‍ ഉണ്ടാക്കിയെടുത്ത ജനപ്രീതി ഇങ്ങനെയൊരു പ്രതിരൂപം കിപ്ലിങിനു സൃഷ്ടിച്ചുകൊടുത്തതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ലതാനും. അദ്ദേഹം ഇന്ത്യയിലാണ് ജനിച്ചതെന്നും ആറുവയസ്സുവരെ ഇവിടെ കഴിഞ്ഞ കാലത്തും പിന്നീട് 18ാമത്തെ വയസ്സുമുതല്‍ ഏഴുകൊല്ലം ഇവിടെ പത്രപ്രവര്‍ത്തകനായി ജോലിനോക്കിയ സമയത്തും ഇന്ത്യന്‍ ഭാഷകള്‍ പ
ഠിക്കുകയും ഇന്ത്യന്‍ സാംസ്‌കാരിക പാരമ്പര്യത്തെപ്പറ്റി മനസ്സിലാക്കുകയും ചെയ്തിരുന്നുവെന്ന കാര്യവും പലര്‍ക്കും അജ്ഞാതം. കിപ്ലിങിന്റെ കൃതികളില്‍ ഇന്ത്യ നിറഞ്ഞുനില്‍ക്കുന്നതില്‍ അദ്ഭുതമില്ല.
Rudyard-kiplingആഗ്രയില്‍ വര്‍ഷാവര്‍ഷം നടക്കുന്ന ‘താജ് സാഹിത്യോല്‍സവ’ത്തില്‍ ഇത്തവണത്തെ വിഷയം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്രജ് മേഖലയുടെ സാഹിത്യ-സാംസ്‌കാരിക സംഭാവനകളെക്കുറിച്ചാണെങ്കിലും റഡ്യാര്‍ഡ് കിപ്ലിങിന്റെ 150ാം ജന്മദിനാഘോഷവും പരിപാടികളുടെ ഒരു പ്രധാന ഇനമാണ്. ‘ഗുലിസ്താന്‍- ഇ-അക്ബരാബാദ്’ എന്നു പേരു നല്‍കപ്പെട്ടിട്ടുള്ള സാഹിത്യോല്‍സവം മിര്‍സാ ഗാലിബ്, മിര്‍ തക്വിമിര്‍, നാസിര്‍ അക്ബ-റബാദി എന്നിവരുടെ രചനകള്‍ക്ക് ഊന്നല്‍ നല്‍കും. മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഇത് കവി കൂടിയായ കഥാകൃത്തിനെ അനുസ്മരിക്കാന്‍ ഉചിതമായ വേദി തന്നെയാണെന്ന് നിഷ്പക്ഷമതികള്‍.
ജോണ്‍ ഗാള്‍സ്‌വത്തി, ആര്‍നോള്‍ഡ് ബെന്നറ്റ്, എച്ച് ജി വെല്‍സ്, ജോസഫ് കോണ്‍റാഡ് തുടങ്ങിയ നോവലിസ്റ്റുകളുടെ സമകാലികനായ റഡ്യാര്‍ഡ് കിപ്ലിങ് അധിനിവേശ ഇന്ത്യയില്‍ ജോണ്‍ എന്ന ഒരു സാധാരണ ഇംഗ്ലീഷുകാരന്റെ മകനായി ബോംബെയില്‍ 1865 ഡിസംബര്‍ 30നാണ് ജനിച്ചത്. അച്ഛന്‍ ജെ െജ സ്‌കൂള്‍ ഓഫ് ആര്‍ട്ടിലെ ശില്‍പകലാവിഭാഗം തലവനായിരുന്നുവെങ്കിലും സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായിരുന്നു. ബാല്യത്തില്‍ റഡ്യാര്‍ഡിന്റെ പ്രധാന പരിപാടി സഹോദരിയുടെ കൂടെ ബോംബെ തെരുവീഥികളിലും കമ്പോളങ്ങളിലും ക്ഷേത്രങ്ങളിലും പള്ളികളിലും മറ്റും അലഞ്ഞുതിരിയുകയായിരുന്നു. ഈ യാത്രകള്‍ ഹിന്ദിപഠനത്തിനും ഇന്ത്യന്‍ സംസ്‌കാരത്തെ പറ്റി ഗ്രഹിക്കുന്നതിനും സഹായകമായി. അത് ഇന്ത്യയെ അഗാധമായി സ്‌നേഹിക്കുന്നതിലേക്കും നയിച്ചു.
കിപ്ലിങിന് ആറുവയസ്സായപ്പോള്‍ അമ്മ, ഔപചാരികമായി വിദ്യാഭ്യാസം ലഭിക്കുവാന്‍ മകനെ ഇംഗ്ലണ്ടിലേക്കയക്കാന്‍ തീരുമാനിച്ചു. അവിടെ സൗത്ത് സീ എന്ന പ്രദേശത്ത് ഹോളോവേയ്‌സ് എന്ന കുടുംബത്തിന്റെ കൂടെയായിരുന്നു താമസം. പറിച്ചുനട്ടപ്പോള്‍ തന്നെ അസഹ്യത അനുഭവപ്പെട്ടിരുന്ന കിപ്ലിങിന്  ജീവിതം ദുസ്സഹമായി. പുസ്തകങ്ങളായിരുന്നു ഏക ആശ്രയം. എന്നാല്‍, ഹോളോവേയ്‌സ് കുടുംബനായിക അതിനും അനുവദിച്ചില്ല. സന്ദര്‍ശകനായെത്തിയ ഒരു കുടുംബസുഹൃത്ത് പുത്രന്റെ സ്ഥിതി അമ്മ, ആലീസിനെ അറിയിച്ചു. അവര്‍ ഇംഗ്ലണ്ടിലേക്കു ചെന്ന കിപ്ലിങിനെ ഡെവോണിലെ ഒരു ബോര്‍ഡിങ് സ്‌കൂളില്‍ ചേര്‍ത്തു. അവിടെ വച്ചാണ് കിപ്ലിങ് തന്നിലെ എഴുത്തുകാരനെ കണ്ടെത്തുന്നത്.
കോളജില്‍ ചേര്‍ത്തു പഠിപ്പിക്കാന്‍ സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ ജോണും ആലീസും മകനെ ഇന്ത്യയിലേക്കു തിരികെ വരുത്തി. തന്റെ പരിമിതമായ സ്വാധീനം ഉപയോഗിച്ച് ജോണ്‍, മകന് ഒരു പത്രസ്ഥാപനത്തില്‍ റിപോര്‍ട്ടറുടെ ജോലി നേടിക്കൊടുത്തു. ഉര്‍ദു കൂടി മ
നസ്സിലാക്കിക്കഴിഞ്ഞ റിപോര്‍ട്ടര്‍ക്ക് ഇംഗ്ലീഷ് ഭവനങ്ങളില്‍ മാത്രമല്ല, ഇന്ത്യന്‍  വീടുകളിലും സ്വാഗതമുണ്ടായിരുന്നു. ഇക്കാലത്താണ് ആദ്യത്തെ കഥാസമാഹാരമായ ‘പ്ലെയ്ന്‍ ടെയ്ല്‍സ് ഫ്രം ദ ഹില്‍സ്’ രൂപപ്പെടുന്നത്.
1889ല്‍ ഇംഗ്ലണ്ടിലേക്കു തിരിച്ചുപോയ കിപ്ലിങ് ലണ്ടനില്‍വച്ച് അമേരിക്കക്കാരനായ വോള്‍ക്കോട്ട് ബാലെസ്റ്റിയറെ പരിചയപ്പെടുന്നു. ബാലെസ്റ്റിയറോടൊപ്പം അമേരിക്കയിലെത്തിയ കിപ്ലിങ് ‘വീ വില്ലി വിങ്കി ആന്റ് അദര്‍ ചൈല്‍ഡ് സ്റ്റോറീസ്’, ‘അമേരിക്കന്‍ നോട്‌സ്’, ‘ബാരക്-റൂം ബല്ലാഡ്‌സ്’ എന്നീ മൂന്നു കൃതികള്‍ കൂടി പുറത്തിറക്കി. അതോടെ സാഹിത്യലോകത്ത് പൂര്‍ണ അംഗീകാരവുമായി.
കിപ്ലിങിന്റെ തിരഞ്ഞെടുത്ത കവിതകളുടെ ആമുഖത്തില്‍ ടി എസ് എലിയട്ട് ചൂണ്ടിക്കാട്ടിയതുപോലെ, ‘ഗദ്യവും പദ്യവും അദ്ദേഹത്തിന് അനായാസം വഴങ്ങുമായിരുന്നു.’ സജീവമായ ഭാവന, ലളിതവും അകൃത്രിമവുമായ ശൈലി, മണ്ണിലുറച്ചു നില്‍ക്കുന്ന കഥാപാത്രങ്ങള്‍- ഇവയൊക്കെയാണ്, ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും മാറി മാറി നേരിടേണ്ടിവന്ന കിപ്ലിങിന്റെ കൃതികളുടെ സവിശേഷതകള്‍.
ചില ചരിത്രകാരന്മാര്‍ അദ്ദേഹത്തെ ബ്രിട്ടിഷ് സാമ്രാജ്യവാദിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ‘കാട്ടിലെ കഥകള്‍’ മുതല്‍ ‘കിം’ വരെയുള്ള കൃതികളില്‍ ഇന്ത്യയോടുള്ള കടപ്പാട് ദൃശ്യമാണ്. കാട്ടിലെ കഥകള്‍ക്കു പ്രചോദകമായത് ലാഹോറിലെ ചില നായാട്ടുകാരില്‍ നിന്നു കേട്ട വിവരങ്ങളായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ചില കത്തുകളില്‍ നിന്നു ലഭിച്ച സൂചനകള്‍ വ്യക്തമാക്കുന്നു. ചരിത്രകാരന്മാര്‍ എന്ത് അവകാശപ്പെട്ടാലും സത്യം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ല എന്നു ചുരുക്കം! ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day