|    Dec 7 Wed, 2016 1:22 am
FLASH NEWS

കിന്‍ഫ്രയിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതായി പരാതി

Published : 8th November 2016 | Posted By: SMR

കളമശ്ശേരി: മെഡിക്കല്‍ കോളജിനു പിന്നാലെ കളമശ്ശേരി കിന്‍ഫ്രയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതായി പരാതി. കഴിഞ്ഞദിവസം രാത്രിയില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതിനെത്തുടര്‍ന്ന് ഉയര്‍ന്ന ദുര്‍ഗന്ധവും പുകപടലവും സമീപവാസികള്‍ക്ക് ദുരിതമാവുകയും കളമശ്ശേരി പോലിസില്‍ വിവരമറിയിക്കുകയും ചെയ്തിരുന്നു. മാലിന്യം കത്തിച്ച സ്ഥാപനത്തിനെതിരേ നടപടിയെടുക്കാമെന്ന പോലിസിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞത്. കിന്‍ഫ്രയിലെ സ്വകാര്യസ്ഥാപനത്തിലെ പ്ലാസ്റ്റിക് വേസ്റ്റും തുണികളടങ്ങുന്ന മറ്റു വേസ്റ്റുകളും വലിയ കുഴിയെടുത്ത് അതില്‍ നിക്ഷേപിച്ചതിനുശേഷം തീയിടുകയാണ് പതിവെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കിന്‍ഫ്രയില്‍ പ്ലാസ്റ്റിക് മാലിന്യമുള്‍പെടെ കത്തിക്കുന്നതിന് ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചിട്ടില്ല. ഐടി സ്ഥാപനമുള്‍പെടെ ആറോളം കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന കിന്‍ഫ്രയില്‍ ഇന്‍സിനറേറ്റര്‍ ഇല്ലാത്തതിനാല്‍ മുമ്പും ചില സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പെടെ പൊതുസ്ഥലത്തിട്ട് കത്തിച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധം വരുമ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണ് ചെയ്യുന്നത്. അതേസമയം കിന്‍ഫ്രയില്‍ ഇന്‍സിനറേറ്റര്‍ ഇല്ലാത്തതിനാലാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുഴിയെടുത്ത് ശേഖരിച്ചു കത്തിക്കുന്നതെന്ന് പറയുന്നു. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ കുഴിയെടുത്ത് മാലിന്യം കത്തിക്കുന്നതു സംബന്ധിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് നഗരസഭ സെക്രട്ടറി നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിന് മൂന്നുദിവസമായിട്ടും മറുപടി നല്‍കിയില്ലെന്ന് സൂചനയുണ്ട്. സെക്രട്ടറി നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിന് മറുപടിക്കു പകരം ആരോഗ്യവിഭാഗം സ്ഥിരം ചെയര്‍പേഴ്‌സന് ബക്കറ്റും കവറും നല്‍കണമെന്ന അപേക്ഷയാണ് ലഭിച്ചതെന്ന് പറയുന്നു. നഗരസഭ സെക്രട്ടറി മെഡിക്കല്‍ കോളജിന് നല്‍കിയ നോട്ടീസിന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day