|    Dec 3 Sat, 2016 11:11 pm
FLASH NEWS

കിണറ്റില്‍ വീണ് മരിച്ച പിഞ്ച്കുട്ടികള്‍ക്ക് നാടിന്റെ കണ്ണീര്‍ പ്രണാമം

Published : 30th November 2016 | Posted By: SMR

ബദിയടുക്ക: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ കിണറ്റില്‍ വീണുമരിച്ച പിഞ്ചുകുട്ടികള്‍ക്ക് നാടിന്റെ കണ്ണീര്‍ പ്രണാമം. ഉബ്രങ്കളയിലെ ഹമീദിന്റെ മകന്‍ റംസാന്‍(നാല്), സഹോദരന്‍ ഷബീറിന്റെ മകന്‍ നസ്‌വാന്‍(രണ്ട്) എന്നിവരാണ് ഇന്നലെ രാവിലെ ഒമ്പതരയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ കിണറ്റില്‍ വീണുമരിച്ചത്. കിണറ്റിനടുത്ത് കൂട്ടിയിട്ടിരുന്ന ജെല്ലികല്ലുകളാണ് വില്ലനായത്. വീട്ടുമുറ്റത്ത് സൈക്കിളില്‍ കളിച്ചുകൊണ്ടിരിക്കെ ജെല്ലിക്കല്ലിലേക്ക് കയറി കിണറ്റില്‍ വീണതാണെന്നാണ് സംശയിക്കുന്നത്. സംഭവം അറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് മൃതദേഹങ്ങള്‍ എത്തിച്ച ബദിയടുക്ക സിഎച്ച്‌സിയിലും ഇവരുടെ വീട്ടിലും എത്തിയത്. വൈകിട്ട് അസര്‍നമസ്‌കാരത്തിന് ശേഷം ഉബ്രങ്കള ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍, മരണത്തിലും വേര്‍പിരിയാത്ത പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അടുത്തടുത്ത ായി അന്ത്യവിശ്രമം ഒരുക്കി. കഴിഞ്ഞ ദിവസം ബാവിക്കര പള്ളിക്കടുത്ത് പയസ്വിനി പുഴയില്‍ കുളിക്കുന്നതിനിടെ രണ്ടുവിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചിരുന്നു. ഇതിന്റെ ആഘാതത്തില്‍ നിന്നും നാട് മോചിതമാകുന്നതിന് മുമ്പാണ് ബദിയടുക്കയില്‍ പിഞ്ചുകുട്ടികളുടെ ദാരുണ മരണം നടന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുകുട്ടികളാണ് മുങ്ങിമരിച്ചിരുന്നത്. ഇവരുടെ മയ്യിത്തുകള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച രാത്രിയോടെ ഖബറടക്കി. ഇന്നലെ രാവിലെ പത്തോടെയാണ് മറ്റൊരു ദുരന്തവിവരം ജില്ല അറിയുന്നത്. അകാലത്തില്‍ പൊലിഞ്ഞുപോയ കുട്ടികളുടെ വേര്‍പാടില്‍ കണ്ണീര്‍ വാര്‍ക്കുകയാണ് കാ സര്‍കോട്ടെ ജനങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day