|    Dec 8 Thu, 2016 5:36 am
FLASH NEWS

കിഡ്‌നി തട്ടിപ്പ്: പ്രതി അറസ്റ്റില്‍

Published : 16th November 2016 | Posted By: Navas Ali kn

money-for-kidney-1

മരട്(കൊച്ചി): കിഡ്‌നി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. തിരുവനന്തപുരം വര്‍ക്കല അയിരൂര്‍ തിട്ടയില്‍ വീട്ടില്‍ സാബു (43) ആണ് പനങ്ങാട് പോലിസ് പിടിയിലായത്. നെട്ടൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള കണ്ണൂര്‍ സ്വദേശിയുടെ ഭാര്യക്ക് കിഡ്‌നി സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ട് ലക്ഷം രൂപവാങ്ങിയ ശേഷം കിഡ്‌നി സംഘടിപ്പിച്ച് നല്‍കുകയോ പണം തിരികെ നല്കുകയോ ചെയ്യാതെ കബളിപ്പിക്കുകയായിരുന്നു. തൃക്കാക്കര അസിസ്റ്റന്റ്‌റ് പോലിസ് കമ്മീഷണര്‍ക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പനങ്ങാട് പോലിസ് എസ്െഎ പ്രജീഷ് ശശിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 112 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day