|    Dec 8 Thu, 2016 9:32 pm
FLASH NEWS

കാസ്‌ട്രോ അവതരിപ്പിച്ചത് പുതിയ വികസന മാതൃക: മുഖ്യമന്ത്രി

Published : 30th November 2016 | Posted By: SMR

 തിരുവനന്തപുരം: ഫിദല്‍ കാസ്‌ട്രോ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചത് പുതിയ വികസന മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ക്കും വിധേയമാവാതെ എങ്ങനെ ആത്മാഭിമാനത്തോടെ ഉയര്‍ന്നുനില്‍ക്കാമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കാസ്‌ട്രോയും ക്യൂബയും ലോകത്തിന് നല്‍കിയത്. സെനറ്റ് ഹാളില്‍ നടന്ന ഫിദല്‍ കാസ്‌ട്രോ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാമ്രാജ്യത്തെ വിറപ്പിക്കാന്‍പോന്ന ഒരു ആയുധവും കൈയിലില്ലാത്ത ക്യൂബയുടെ അതിജീവനം ലോകവിസ്മയങ്ങളില്‍ ഒന്നാണ്. ആഗോളവല്‍ക്കരണത്തിന് വിധേയമായി സ്വത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ക്ക് വിലപ്പെട്ട പാഠമാണ് ഫിദലിന്റെ ക്യൂബ നല്‍കുന്നതെന്നും മുഖ്യമന്ത്രി പഞ്ഞു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തല, വി എസ് സുനില്‍കുമാര്‍, മാത്യു ടി തോമസ്, ഒ രാജഗോപാല്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day