|    Dec 3 Sat, 2016 7:10 pm
FLASH NEWS

കാവി മാത്രമല്ല ചുവപ്പന്‍ അസഹിഷ്ണുതയും കേരളത്തില്‍ നിലനില്‍ക്കുന്നു: പി കെ ഉസ്മാന്‍

Published : 29th October 2016 | Posted By: SMR

ഈരാറ്റുപേട്ട: ഒരേ സ്വഭാവമുള്ള സമാന കേസുകളില്‍ യുഎപിഎ ചുമത്തുന്നതില്‍ വിവേചനമാണ് പിണറായി സര്‍ക്കാര്‍ കാട്ടുന്നതെന്നും കാവി അസഹിഷ്ണത മാത്രമല്ല ചുവപ്പന്‍ അസഹിഷ്ണതയും കേരളത്തില്‍ നിലനില്‍ക്കുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍ പറഞ്ഞു. എസ്ഡിപിഐ കോട്ടയം ജില്ലാ പ്രതിനിധി സഭ ഈരാറ്റുപേട്ട ഫൗസിയാ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അപകടകരമായ രീതിയിലേക്കാണ് ഇന്ത്യാ രാജ്യത്തിന്റെ പോക്ക്. മൂല ധനശക്തികള്‍ക്കും കോര്‍പറേറ്റ് ഭീമന്‍മാര്‍ക്കും നികുതി ഇളവ് അനുവദിച്ചും കോടികള്‍ എഴുതിത്തള്ളിയും സാമ്രാജ്യത്വ സേവയാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. രാജ്യത്തിന്റെ 82 ശതമാനം സമ്പത്ത് കൈയടക്കി വച്ചിരിക്കുന്നത് കോര്‍പറേറ്റുകളാണ്. ഓരോ അര മണിക്കൂറിലും കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു. സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ ദലിത്-ആദിവാസി-മതന്യൂനപക്ഷ വിഭാഗങ്ങളുടെ വിഷയങ്ങള്‍ അവഗണിക്കുമ്പോള്‍ അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ഇവരുടെ വിമോചന ശബ്ദമാണ് ഇന്ന് എസ്ഡിപിഐയിലൂടെ രാജ്യത്ത് കേള്‍ക്കുന്നതെന്നും പി കെ ഉസ്മാന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി എ അഫ്‌സല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍, സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷെമീര്‍ അലിയാര്‍, ജില്ലാ സെക്രട്ടറി അഷ്‌റഫ് ആലപ്ര, കേരള പ്രവാസി ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി, ജില്ലാ ഖജാഞ്ചി ഇ പി അന്‍സാരി, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് യു നവാസ് സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങള്‍, മണ്ഡലം പ്രസിഡന്റ്, സെക്രട്ടറിമാര്‍, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍, നഗരസഭാ കൗണ്‍സില്‍ അംഗങ്ങള്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ സഭയില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day