|    Dec 3 Sat, 2016 9:06 pm
FLASH NEWS

കാവശ്ശേരി ചുണ്ടക്കാട് ഉച്ചാര്‍കുളം ഉപയോഗശൂന്യമായി

Published : 9th November 2016 | Posted By: SMR

ആലത്തൂര്‍: കടുത്തവേനലിലും വറ്റാത്ത ജലസമൃദ്ധിയുണ്ടായിരുന്ന കാവശേരി ചുണ്ടക്കാട് ഉച്ചാര്‍കുളത്തിന്  ദുരിതകാലം. ഒന്നരയേക്കറിലധികം വിസ്തൃതിയിലുള്ള ഈ കുളം നിലവില്‍ ചണ്ടിയും പുല്ലും വളര്‍ന്ന് ഉപയോഗശൂന്യമായ നിലയിലാണ്. ഇതിനിടെ കുളത്തിന്റെ ഒരു ഭാഗം ഉടമസ്ഥര്‍ എന്നവകാശപ്പെടുന്ന ചിലര്‍ മണ്ണിട്ടുനികത്തി.പ്രദേശത്തെ പാറപ്പുറം, കൊടില്‍പ്പാടം, ചുണ്ടക്കാട്, വക്കീല്‍പ്പടി എന്നിവിടങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ കുളിക്കുന്നതിനും നനയ്ക്കാനും ആശ്രയിച്ചിരുന്ന കുളത്തിലെ വെള്ളം ഇപ്പോള്‍ ഉപയോഗിക്കാനാകില്ല. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കാവശേരി പരയ്ക്കാട്ട് ശ്രീ ഭഗവതിക്ഷേത്രത്തിന്റ അധീനതയിലാണ് ഈ കുളം. ഉച്ചാര്‍കുളത്തിന്റെ നികുതി അടയ്ക്കുന്നത് ദേവസ്വമാണ്. എന്നാല്‍ സമീപത്തെ സ്ഥലമുടമകളായ സ്വകാര്യവ്യക്തികള്‍ അവരുടേതാണ് കുളമെന്നു പറഞ്ഞാണ് ഒരു ഭാഗം നികത്തിയത്. എന്നാല്‍ ദേവസ്വത്തിന്റേതാണ് കുളമെന്നു ബോധ്യപ്പെട്ട ജനങ്ങള്‍ വീണ്ടും കുളം നികത്താന്‍ വന്നപ്പോള്‍ തടയുകയും വില്ലേജ് ഓഫീസര്‍ എത്തി ജെസിബി. കൊണ്ടുപോകുകയും ചെയ്തു. ഈ കുളത്തിലേക്കു പോകുന്ന വഴികളും സ്വകാര്യവ്യക്തി കമ്പിവേലി കെട്ടി അടച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായ ചുണ്ടക്കാട് ഭാഗത്തെ ഉച്ചാര്‍കുളം ദേവസ്വത്തില്‍ നിന്ന് പഞ്ചായത്ത് ഏറ്റെടുത്ത് നവീകരിക്കണമെന്നാണ് പാറപ്പുറം, വക്കീല്‍പ്പടി നിവാസികള്‍ ആവശ്യപ്പെടുന്നത്. പഞ്ചായത്തോ ദേവസ്വമോ കുളം സംരക്ഷിക്കാ ന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കര്‍മസമിതി രൂപീകരിച്ച് സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നു ഭക്തജനങ്ങളും നാട്ടുകാരും മുന്നറിയിപ്പു നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day