|    Dec 4 Sun, 2016 3:19 am
FLASH NEWS

കാഴ്ചയുടെ വിരുന്നൊരുക്കി ന്യൂസിലന്‍ഡില്‍ ചൂടുനീരുറവ

Published : 29th November 2016 | Posted By: SMR

വെല്ലിങ്ടണ്‍: ഇന്നലെ ന്യൂസിലന്‍ഡിലെ റൊട്ടോറുവാ തടാകം ഒരുക്കിയത് ഒരു അപൂര്‍വ കാഴ്ച. തടാകത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് ഉയരുന്ന ചുടുനീരുറവയാണ് സഞ്ചാരികളെ സ്വാഗതം ചെയ്തത്. അത്യപൂര്‍വമായി സംഭവിക്കുന്ന പ്രതിഭാസമാണിത്. ഇന്നലെ രാവിലെയാണ് നാട്ടുകാര്‍ക്ക് കൗതുകമായി ജലപ്രവാഹമുണ്ടായത്.
തറനിരപ്പില്‍ നിന്ന് ഏകദേശം 30 മീറ്ററോളം ഉയരത്തിലായിരുന്നു ഉഷ്ണജലപ്രവാഹം. ഇടിമുഴക്കത്തിനു സമാനമായ ശബ്ദവും വെള്ളം വീഴുന്ന ശബ്ദവും കേട്ട തടാകത്തിനടുത്തുള്ള ലാനി കെരിയോപ എന്ന യുവതിയാണ് സംഭവം ആദ്യം ശ്രദ്ധിച്ചത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ ജനങ്ങള്‍ സംഭവസ്ഥലത്തെത്തുകയായിരുന്നു.
ഭൂമിക്കടിയിലുള്ള നീരാവി പുറത്തേക്കു തള്ളപ്പെടുന്നതിന്റെ ഭാഗമായാണ് ഈ പ്രതിഭാസമെന്ന് എര്‍ത്ത് സയന്‍സ് ഓര്‍ഗനൈസേഷന്‍ വക്താവും പ്രസിദ്ധ അഗ്നിപര്‍വത വിദഗ്ധനുമായ ബ്രാഡ് സ്‌കോട്ട് പറഞ്ഞു. 15 മീറ്ററോളം ഭൂമിക്കടിയിലായി കുടുങ്ങിക്കിടക്കുന്ന നീരാവി മര്‍ദം ശക്തമാവുന്നതിനെ തുടര്‍ന്ന് പുറത്തേക്കു പ്രവഹിക്കുന്നതാണെന്നും ഇദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 150 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day