|    Dec 7 Wed, 2016 1:25 am
FLASH NEWS

കാഴ്ചയില്ലാത്തവരുടെ ലോകം അനുഭവിച്ചറിയാന്‍ ‘ടണല്‍ ഓഫ് ഡാര്‍ക്‌നസ് ‘

Published : 29th October 2016 | Posted By: SMR

മലപ്പുറം: കാഴ്ചയില്ലാത്തവരുടെ ലോകം അടുത്തറിയാന്‍ അവസരമൊരുക്കുകയാണ് ടണല്‍ ഓഫ് ഡാര്‍ക്‌നസ്. മലപ്പുറം കിഴക്കേതലയില്‍ ആരംഭിച്ച മലബാര്‍ കണ്ണാശുപത്രിയും എംഇഎച്ച് ഹെല്‍ത്ത്‌കെയര്‍ ഇന്‍സിറ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികളും ചെര്‍ന്നൊരുക്കുന്ന ത്രൂ ദി ടണല്‍ ഓഫ് ഡാര്‍ക്കനസ്’കാഴ്ച്ചയില്ലാത്തവരുടെ അനുഭവം നേരിട്ടറിയാന്‍ അവസരമൊരുക്കുന്നു. 10 മിനിറ്റ് ഇരുട്ടിന്റെ തുരങ്കത്തിലൂടെ സഞ്ചരിച്ചാല്‍ കാഴ്ച്ച മഹാഭാഗ്യമാണെന്ന അനുഭവം നല്‍കുന്നതാണ് ‘ടണല്‍ ഓഫ് ഡാര്‍ക്‌നസ്. പ്രകൃതിസുന്ദരമായ ഒരു ഗ്രാമം, നിഗൂഢമായ വനം, തൂക്കുപാലം, എടക്കല്‍ ഗൂഹ, ഹിമാലയത്തിന്റെ മഞ്ഞണിഞ്ഞ താഴ്‌വാരം തുടങ്ങിയവ ഇരുട്ടിന്റെ തുരങ്കമായ ടണലില്‍ ഒരുക്കിയിരിക്കും. ഇതിലൂടെ സഞ്ചരിച്ച് കാഴ്ച്ചയില്ലാത്തവര്‍ എങ്ങനെയാണ് ഇവയെ അടുത്തറിയുന്നത് എന്നത് അനുഭവപ്പെടും. ജ്ഞാനേന്ദ്രിയങ്ങള്‍ പകരുന്ന അറിവിലൂടെ ഉള്‍ക്കാഴ്ച്ച എന്ന തിരിച്ചറിവിലേക്കുള്ള ഒരു യാത്രയാണ് ‘ടണല്‍ ഓഫ് ഡാര്‍ക്‌നസ്’ ലക്ഷ്യമിടുന്നതെന്ന് മലബാര്‍ ഐ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ പി എം റഷീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 29, 30, 31 തിയ്യതികളില്‍ വ്ദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ടണലിലൂടെ സഞ്ചരിക്കാന്‍ അവസരം ലഭിക്കും. ഇതിനായി 9061031016, 9072073242 നമ്പറില്‍ ബന്ധപ്പെട്ട് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഇന്നു രാവിലെ 10.30ന് ജില്ലാ കലക്ടര്‍ എ ഷൈനമോള്‍ ‘ടണല്‍ ഓഫ് ഡാര്‍ക്‌നസ്’ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ഇരുട്ടിന്റെ തുരങ്കം തുറന്നുകൊടുക്കും. വാര്‍ത്താസമ്മേളനത്തില്‍ മലബാര്‍ ഐ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍സലാം, ഡയറക്ടര്‍ സെയ്ത് ഉമൈര്‍, ടി കെ ഷരീഫ്, അജിമോന്‍, കെ ധീരജ് എന്നിവരും പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day