|    Dec 5 Mon, 2016 9:56 am
FLASH NEWS

കാഴ്ചപരിമിതരുടെ ട്വന്റി ലോകകപ്പ്: ദ്രാവിഡ് ബ്രാന്‍ഡ് അംബാസഡര്‍

Published : 11th November 2016 | Posted By: SMR

കൊച്ചി: ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യയും സമര്‍ത്തനം ട്രസ്റ്റ് ഫോ ര്‍ ഡിസേബിള്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന കാഴ്ചപരിമിതരുടെ രണ്ടാമത് ടി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനെ തിരഞ്ഞെടുത്തു.
ദ്രാവിഡ് ബാന്‍ഡ് അംബാസഡറായത് കാഴ്ചപരിമിതരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ക്കും ക്രിക്കറ്റിനും പ്രചോദനം നല്‍കുമെന്ന് സിഎബിഐ സീനിയര്‍ വൈസ് പ്രസിഡന്റും സിഎബികെ ജനറല്‍ സെക്രട്ടറിയുമായ രജനീഷ് ഹെന്‍ട്രി പറഞ്ഞു.
ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് ദ്രാവിഡ് പറഞ്ഞു. 2017 ജനുവരി 28 മുതല്‍ ഫെബ്രുവരി 12 വരെ ഇന്ത്യയിലാണു മല്‍സരം. ഉദ്ഘാടനമല്‍സരം ഡല്‍ഹിയിലും ഫൈനല്‍ ബംഗളൂരുവിലും നടക്കും.
കൊച്ചിയുള്‍പ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ മല്‍സരം നടക്കും. ഫെബ്രുവരി അഞ്ച്, ഏഴ് ദിവസങ്ങളിലാണ് കൊച്ചിയിലെ മല്‍സരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day