|    Dec 10 Sat, 2016 12:46 am
FLASH NEWS

കാലിയായി റേഷന്‍കടകള്‍; എപിഎല്‍ വിഭാഗത്തിന് ഗോതമ്പ് മാത്രം

Published : 25th October 2016 | Posted By: SMR

മാനന്തവാടി: മാസാവസാനമായിട്ടും ജില്ലയിലെ റേഷന്‍കടകളില്‍ എപിഎല്‍ വിഭാഗക്കാര്‍ക്കായി നല്‍കാന്‍ ഗോതമ്പ് മാത്രം. കഴിഞ്ഞ മാസം വരെ ഏഴു കിലോഗ്രാം അരി ലഭിച്ചിരുന്ന സ്ഥാനത്ത് ഈ മാസം അഞ്ചു കിലോ ലഭിക്കുമെന്നറിയിപ്പുണ്ടായിരുന്നെങ്കിലും നിലവില്‍ ഇതു നല്‍കാനും റേഷന്‍കടകളില്‍ സ്‌റ്റോക്കെത്തിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ നവംബര്‍ ഒന്നുമുതല്‍ ഭക്ഷ്യസുരക്ഷാ നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായുള്ള ആദ്യ തിരിച്ചടിയാണ് കേരളത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. റേഷന്‍ വിഹിതം കേന്ദ്രം വെട്ടിച്ചുരുക്കിയതോടെ ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള കാര്‍ഡുടമകള്‍ക്ക് നവംബര്‍ മാസത്തെ റേഷന്‍സാധനങ്ങള്‍ പൂര്‍ണമായി മുടങ്ങാന്‍ സാധ്യതയേറി. ചുരുക്കം ചിലര്‍ക്ക് 8.90 പൈസ തോതില്‍ ഈ മാസം ആദ്യ ആഴ്ച അഞ്ചു കിലോഗ്രാം അരി വീതം ലഭിച്ചിരുന്നു. നിലവിലുണ്ടായിരുന്ന സ്‌റ്റോക്ക് തീരുന്നതുവരെ മാത്രമാണ് അവ വിതരണം ചെയ്തത്. പിന്നീട് നവംബര്‍ രണ്ടാംവാരമാണ് കേന്ദ്രസര്‍ക്കാര്‍ വിഹിതം വെട്ടിക്കുറച്ചത്. ഇതോടെ വില കിലോയ്ക്ക് 22.54 രൂപയാണ് കേന്ദ്രം എപിഎല്‍ വിഭാഗത്തിന് വിതരണം ചെയ്യാനുള്ള അരിയുടെ വില കണക്കാക്കിയിരിക്കുന്നത്. 24 രൂപയെങ്കിലും ഈടാക്കിയാലേ ഇപ്പോഴത്തെ നിലയ്ക്ക് സംസ്ഥാനത്തിന് അരി നല്‍കാനാവൂ. ഒരേ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഒരേ മാസം രണ്ടു വിലയില്‍ അരി നല്‍കേണ്ടിവരുന്നത് പ്രതിസന്ധിക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കും. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാട് ഇന്നോ നാളെയോ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയുണ്ടായാല്‍ ഈ മാസത്തെ അരിവിഹിതം വാങ്ങാന്‍ കാര്‍ഡുടമകള്‍ക്ക് അടുത്ത മാസം 10 വരെ അവധി നല്‍കി പ്രശ്‌നപരിഹാരമുണ്ടാവും. ഈ മാസം എപിഎല്‍ സബ്‌സിഡിക്കാര്‍ക്ക് കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ അഞ്ചു കിലോഗ്രാം അരിയും 6.70 രൂപയ്ക്ക് ഒരോ കിലോഗ്രാം ഗോതമ്പും 15 രൂപ വീതം രണ്ടു കിലോഗ്രാം ആട്ടയും 13.50 അര കിലോഗ്രാം പഞ്ചസാരയും ലഭിക്കുമെന്നാണ് സിവില്‍ സപ്ലൈസ് വെബ്‌സൈറ്റില്‍ പറയുന്നത്. എന്നാല്‍, നിലവില്‍ ആട്ട മാത്രമാണ് റേഷന്‍കടകളില്‍ സ്‌റ്റോക്കുള്ളൂ. ജില്ലയില്‍ നിലവില്‍ 1,30,344 എപിഎല്‍, 33,228 ബിപിഎല്‍, 40,777 എഎവൈ റേഷന്‍കാര്‍ഡുകളാണ് ഉള്ളത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമപ്രകാരം ഈ കണക്കില്‍ വലിയ വ്യത്യാസമുണ്ടായിട്ടുണ്ട്. അന്തിമ ലിസ്റ്റ് പുറത്തിറങ്ങിയാലേ കൃത്യമായ വ്യത്യാസം വ്യക്തമാവൂ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day