|    Dec 5 Mon, 2016 3:56 pm
FLASH NEWS

കാലാവസ്ഥാ വ്യതിയാനം: ഇലമുളച്ചി കേരളത്തിലും പൂത്തു തുടങ്ങി

Published : 2nd December 2016 | Posted By: SMR

pkd_gl_pkd_elamoochi_161201

സുനു ചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: മഞ്ഞിലും മരുഭൂമിയിലും മാത്രം കണ്ടുവരുന്ന ഇലമുളച്ചി കേരളത്തിലും പൂത്തു തുടങ്ങി. കുനിശ്ശേരി മാടമ്പാറയിലെ റിട്ട. അധ്യാപികയായ അന്നാമ്മയുടെ വീട്ടിലാണ് ഇലമുളച്ചി പൂത്തത്. ബ്രയോഫില്ലം എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ ചെടിയുടെ ഉറവിടം തെക്കേ ആഫ്രിക്കയിലെ മഡഗാസ്‌കറും ഏഷ്യയിലെ ചില രാജ്യങ്ങളുമാണ്. അന്നാമ്മ ടീച്ചറുടെ വീട്ടില്‍ മൂന്നു വര്‍ഷം മുമ്പ് ചെടികള്‍ നട്ടിരുന്നെങ്കിലും ഇതുവരെ പൂത്തിരുന്നില്ല. എന്നാ ല്‍, ഇക്കുറി മഞ്ഞും കനത്ത ചൂടും ആയതോടെ പൂക്കുകയായിരുന്നു.
കേരളത്തില്‍ ഇന്‍ഡിജീനിയസ് ഇനത്തില്‍പെട്ട ഇലമുളച്ചി ചെടികളാണ് വ്യാപകമായി കണ്ടുവരുന്നത്. എക്‌സോയിട്ടിക് ഇനത്തില്‍പെട്ട വിദേശ ഇനം ഇലമുളച്ചി ചെടികളും അപൂര്‍വം ചില സ്ഥലങ്ങളില്‍ കണ്ടുവരുന്നുണ്ട്. വര്‍ഷത്തില്‍ രണ്ടു തവണ മാത്രമേ ഇലമുളച്ചി പൂക്കാറുള്ളൂ. പൂത്തുകഴിഞ്ഞാല്‍ രണ്ടോ മൂന്നോ മാസം വരെ വാടാതെ നില്‍ക്കുന്ന പൂക്കളാണ് ഇവയുടെ പ്രത്യേകത.
ഇലയില്‍ നിന്നു വേരു പിടിച്ച് പുതിയ സസ്യങ്ങളുണ്ടാവുന്നതും ഈ ചെടിയുടെ മറ്റൊരു പ്രത്യേകതയാണ്. വംശവര്‍ധനയ്ക്ക് മറ്റു സസ്യങ്ങള്‍ വേരും വിത്തും തണ്ടും ആശ്രയിക്കുമ്പോള്‍ ഈ ചെടി ആശ്രയിക്കുന്നത് ഇലയാണ്. ഈ ഇനത്തില്‍ തന്നെ 40ഓളം സസ്യങ്ങള്‍ ഉണ്ടെന്നാണു കരുതുന്നത്. ഇല മണ്ണില്‍ മുട്ടിയാല്‍ പുതിയ സസൃങ്ങള്‍ അവിടെ നിന്ന് മുളയ്ക്കും. മരുഭൂമികളിലെ കള്ളിമുള്ളുചെടിപോലെ ഇലകളില്‍ ജലം സൂക്ഷിച്ചുവയ്ക്കാനുള്ള കഴിവും ഈ ചെടിക്കുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 442 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day