|    Dec 10 Sat, 2016 12:23 pm

കാലടി സ്‌റ്റേഷനിലെ കൂട്ടസ്ഥലംമാറ്റം; ചാനല്‍ വാര്‍ത്തക്കു പിന്നില്‍ അസോസിയേഷനിലെ ചിലര്‍

Published : 9th November 2016 | Posted By: SMR

കാലടി: പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐമാര്‍ ഉള്‍പ്പെടെ പത്തോളം പേരെ കൂട്ടത്തോടെ സ്ഥലംമാറ്റിയെന്ന വാര്‍ത്ത പലരെയും ഞെട്ടിച്ചു. ഇതിനുപിന്നില്‍ പോലിസ് ഓഫിസേഴ്‌സ് അസോസിയേഷനിലെ ചിലരാണെന്ന് പറയപ്പെടുന്നു. രണ്ടുമാസം മുമ്പ് കാലടി പുത്തന്‍കാവ് റോഡില്‍ ഗുണ്ടകള്‍ ഇഞ്ചയ്ക്ക സനലിനെ(33)വെട്ടിക്കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി ഗുണ്ടാ ആക്രമണങ്ങള്‍ സ്റ്റേഷന്‍ പരിധിയില്‍ നടന്നിരുന്നു. പല കേസുകളിലും പ്രതികളെ കണ്ടെത്താനാവാതെ പോലിസ് ഇരുട്ടില്‍തപ്പുകയായിരുന്നു. ഐജി, റൂറല്‍ എസ്പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനിലെത്തുകയും പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിക്കുകയും കര്‍ശന ഇടപെടലുകള്‍ നടത്തുകയുമെല്ലാം ചെയ്തപ്പോഴാണ് പ്രതികള്‍ പിടിയിലാവാന്‍ തുടങ്ങിയത്. ഇതിന്റെയെല്ലാം തുടര്‍ച്ചയായി ഏഴോളംപേരെ ഒറ്റയടിക്ക് രണ്ടാഴ്ചമുമ്പ് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ ഈ വാര്‍ത്ത പത്രങ്ങളില്‍ സ്ഥാനംപിടിച്ചുവെങ്കിലും ദൃശ്യമാധ്യമങ്ങളില്‍ വന്നിരുന്നില്ല. ഇതിനിടെ ചിലര്‍ കാലടിക്കു തിരികെ വരുവാന്‍ ശ്രമിക്കുന്നുണ്ടെന്ന് സൂചനയുണ്ടായിരുന്നു. ഇതിന് തടയിടുവാന്‍ അസോസിയേഷനിലെ ചിലര്‍ നടത്തിയ നീക്കമാണ് ചാനല്‍ വാര്‍ത്തയ്ക്കു പിന്നിലെന്നാണ് ഒരുവിഭാഗം ഓഫിസര്‍മാര്‍ പറയുന്നത്. സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപോര്‍ട്ടനുസരിച്ചാണ് പത്തുപേര്‍ക്കെതിരെയുള്ള നടപടിയെന്നും ഇവര്‍ ഗുണ്ടാ-മാഫിയ തലവന്‍മാരുമായി അവിഹിത ബന്ധം പുലര്‍ത്തുന്നവരുമാണെന്നും പ്രതികള്‍ക്ക് ഒത്താശ ചെയ്യുന്നവരാണെന്നുമായിരുന്നു ഇന്നലത്തെ ചാനല്‍ വാര്‍ത്ത. കാലടി സിഐ, എസ്‌ഐ എന്നിവരുള്‍പ്പെടെ വാര്‍ത്തകണ്ട് ഞെട്ടിയിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day