|    Dec 11 Sun, 2016 9:34 am

കാറില്‍ ചന്ദനം കടത്തിയ രണ്ടു യുവാക്കള്‍ പിടിയില്‍

Published : 12th November 2016 | Posted By: SMR

തൊടുപുഴ: മറയൂരില്‍ നിന്നു കാറില്‍ ചന്ദനം കടത്തുന്നതിനിടെ രണ്ടു യുവാക്കള്‍ പിടിയിലായി. കൂട്ടാളികളായ രണ്ടുപേര്‍ വനപാലകരെ കബളിപ്പിച്ച് കടന്നു കളഞ്ഞു. മറയൂര്‍ ആലയ്ക്കാപ്പെട്ടി പൈനംതറ പ്രദീപ് (20), കോവില്‍ കടവ് സ്വദേശി സുലൈമാന്‍ (20) എന്നിവരെയാണ് വനം വകുപ്പ് അടിമാലി റേഞ്ച് ഓഫിസര്‍ ബാബു ജോസിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.കാറില്‍ ഒപ്പമുണ്ടായിരുന്ന കോവില്‍ കടവ് സ്വദേശികളായ അബ്ദുല്‍ താജിഷ്, വിഗ്‌നേഷ് എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലിക്കു സമീപമാണ് സംഭവം. ക്വാളിസ് കാറില്‍ ചന്ദനം കടത്തുന്നതായി ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരത്തെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്. കെഎല്‍ 6 സി 1215 കാറിന്റെ ഡിക്കിയുടെ സൈഡിലെ അറയില്‍ ഒളിപ്പിച്ച നിലയില്‍ 17 കിലോ ചന്ദനം കണ്ടെടുത്തു. മറയൂരില്‍ നിന്നു വാങ്ങി കോതമംഗലത്തിനു കൊണ്ടുപോവുകയായിരുന്നു. പ്രതികളെയും വാഹനവും ചന്ദനവും രാത്രി തന്നെ മറയൂര്‍ റേഞ്ച് ഓഫിസര്‍ക്ക് കൈമാറി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക