|    Dec 6 Tue, 2016 8:24 am
FLASH NEWS

കാറില്‍ കടത്തിയ മദ്യശേഖരം പിടികൂടി

Published : 3rd November 2016 | Posted By: SMR

പാനൂര്‍: മാഹിയില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടു പോവുകയായിരുന്ന 13 കെയ്‌സ് മാഹിമദ്യം പോലിസ് പിടികൂടി. ചൊവ്വാഴ്ച രാത്രി 10ഓടെ മാക്കുനിയില്‍ പാനൂര്‍ എസ്‌ഐ നിഷിത്തിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് മദ്യം കണ്ടെത്തിയത്. പോലിസിനെ കണ്ടയുടന്‍ കാര്‍ നിര്‍ത്തി െ്രെഡവര്‍ ഓടി രക്ഷപ്പെട്ടു. കെഎല്‍ 58ഡി4341 ഇന്‍ഡിക കാറും 240 കുപ്പി മദ്യവും കസ്റ്റഡിയിലെടുത്തു. ഓടിരക്ഷപ്പെട്ട കാര്‍ െ്രെഡവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി എസ്‌ഐ നിഷിത്ത് പറഞ്ഞു. കാറിന്റെ ഉടമസ്ഥാവകാശം നാലു തവണ മാറ്റിയതായും പോലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് മാഹിയില്‍ നിന്നു ഗുണനിലവാരം കുറഞ്ഞ മദ്യമാണ് കിഴക്കന്‍ മലയോര മേഖലകളിലേക്കടക്കം കടത്തുന്നത്. അരലിറ്ററിന് 90 രൂപ മാത്രമാണ് പോലിസ് പിടികൂടിയ മദ്യത്തിനുള്ളത്. ഇത് ശരീരത്തിന് ഏറെ അപകടകരവുമാണ്. അനധികൃത മദ്യവില്‍പന ശ്രദ്ധയില്‍പെട്ടാല്‍ സ്ത്രീകളടക്കമുള്ളവര്‍ക്ക് പരാതി നല്‍കാമെന്നും നല്‍കുന്ന വിവരം രഹസ്യമായിരിക്കുമെന്നും എസ്.ഐ പറഞ്ഞു. പരിശോധനയില്‍ കണ്‍ട്രോള്‍ റൂം എഎസ്‌ഐ അശോകന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ റസാഖ്, ശ്രീജിത്ത്, രഞ്ജിത്ത് എന്നിവരും പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day