|    Dec 11 Sun, 2016 1:27 pm
FLASH NEWS

കാറിനു പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ചു: ഒരാള്‍ക്ക്്് പരിക്ക്

Published : 23rd November 2016 | Posted By: SMR

പത്തനംതിട്ട: കാറിനു പിന്നില്‍ പിക്ക് വാന്‍ ഇടിച്ച് കാര്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇളകൊള്ളൂര്‍ കാഞ്ഞിരംനില്‍ക്കുന്നതില്‍ പി ബി രാധാകൃഷ്ണനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് തിരുവല്ല-കുമ്പഴ റോഡില്‍ പുന്നലത്തുപടിക്കു സമീപമാണ് അപകടം. മുന്നില്‍ സഞ്ചരിച്ചിരുന്ന ടോറസ് ബ്രേക്കിട്ടു നിര്‍ത്തിയതിനെ തുടര്‍ന്ന് പിന്നാലെ എത്തിയ കാറും നിര്‍ത്തിയപ്പോഴായിരുന്നു പിക്കപ്പ് വാന്‍ ഇടിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അമിതവേഗത്തില്‍ ഓവര്‍ടേക്കു ചെയ്്ത സ്വകാര്യ ബസ്സിനു സൈഡ് കൊടുക്കാനായാണ് ടോറസ് നിര്‍ത്തിയതെന്നു പറയുന്നു. പരിക്കേറ്റ രാധാകൃഷ്ണനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക